Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ബേസിൽ-ടൊവിനോ-വിനീത് കൂട്ടുക്കെട്ട്; ആവേശം നിറച്ച് ‘അതിരടി’ ട്രെയിലർ പുറത്ത്

web_admin May 13, 2026 1 minute read
athiradi

മലയാള സിനിമയിലെ യുവതാരനിര ഒന്നിക്കുന്ന ആക്ഷൻ-കോമഡി ത്രില്ലർ ചിത്രം ‘അതിരടി’യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂർണ്ണ എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ടൊവിനോയും ബേസിലും തമ്മിലുള്ള സംഘട്ടന രംഗങ്ങളടക്കം ഉൾപ്പെടുത്തിയ ട്രെയിലർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ചിത്രത്തിൽ ‘സാം ബോയ്’ എന്ന് വിളിപ്പേരുള്ള സ്റ്റൈലിഷ് കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ജോസഫ് വേഷമിടുന്നത്. ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനായി ടൊവിനോ തോമസ് മാസ് ലുക്കിൽ എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ വിനീത് ആയിത്തന്നെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. റിയ ഷിബു (സ്വാതി ആർ കൃഷ്ണ), സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അനന്തു എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ. അനന്തു എസും ബേസിൽ ജോസഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്നു. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം മെയ് 14-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Post navigation

Previous: സിബിഐ അന്വേഷണം 10 സംസ്ഥാനങ്ങളിലേക്ക്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരള ബന്ധവും; രണ്ടു ജില്ലകളിൽ പരിശോധന
Next: വിവാഹ വിപണിയിൽ പുരുഷന്മാരുടെ പടയോട്ടം; പുത്തൻ ട്രെൻഡുകളുമായി ‘മെൻസ് വെഡ്ഡിംഗ് ഫാഷൻ’

Related Stories

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

web_admin May 27, 2026 0
ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

web_admin May 26, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu