Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

web_admin May 15, 2026
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. വിജയശതമാനം കുറഞ്ഞു. 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി.  30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. 99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ലസ് നേടി.

പ്രൈവറ്റ് പരീക്ഷ ഫലത്തിൽ 251 പേര്‍ പരീക്ഷ എഴുതിയതിൽ 189 പേര്‍ ജയിച്ചു. 75.3 ശതമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് ആണ്. ജില്ല 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല  പത്തനംതിട്ടയാണ്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 3059 സ്കൂളുകളിൽ പരീക്ഷ നടന്നു. 72 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണ്ണയം നടത്തിയത്. ഡിജി ലോക്കറിലും വാട്സാപ്പ് സന്ദേശത്തിലും ഫലം ലഭിക്കും. സേ പരീക്ഷ ജൂണ്‍ ജൂൺ ആദ്യവാരം നടക്കും. ജൂൺ അവസാനത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. പുനർ മൂല്യനിർണ്ണയത്തിന് മേയ് 16 മുതൽ 21 വരെ അപേക്ഷിക്കാം.

Post navigation

Previous: മഞ്ഞും കുളിരും മലനിരകളും; സഞ്ചാരികളുടെ മനസ്സ് കീഴടക്കി വാഗമൺ യാത്ര
Next: സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu