Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് പ്ലാനുകൾ വെട്ടിിച്ചുരുക്കി ‘സീ’; രക്ഷകനായി ഡിഡി സ്പോർട്സ്

web_admin June 11, 2026 1 minute read
ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് പ്ലാനുകൾ വെട്ടിിച്ചുരുക്കി ‘സീ’; രക്ഷകനായി ഡിഡി സ്പോർട്സ്

കിലോമീറ്ററുകൾക്കപ്പുറം മെക്സിക്കോയിൽ ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ് കുറിക്കാനിരിക്കെ, ഇന്ത്യൻ കായികപ്രേമികളെ നിരാശയിലാഴ്ത്തി ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സീ എന്റർടൈൻമെന്റിന്റെ (Zee Entertainment) കടുംവെട്ട്. തങ്ങളുടെ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5)-ൽ മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ വലിയ മാറ്റങ്ങളാണ് ആരാധകർക്ക് ഇരുട്ടടിയായത്. വലിയ തുക സബ്‌സ്‌ക്രിപ്ഷൻ ഇനത്തിൽ ഈടാക്കുന്നതിന് പിന്നാലെ, ഒരേസമയം ലോഗിൻ ചെയ്യാവുന്ന ഡിവൈസുകളുടെ എണ്ണം കിക്കോഫ് ദിനമായ ഇന്ന് പകുതിയിലധികമായി വെട്ടിിച്ചുരുക്കിയത് ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച നിരക്കുകൾ അനുസരിച്ച്, 3 മാസത്തേക്ക് 799 രൂപയുടെ ലോകകപ്പ് സബ്‌സ്ക്രിപ്ഷൻ പ്ലാനിൽ (പരസ്യങ്ങളോടെ) 3 ഡിവൈസുകളിൽ മത്സരങ്ങൾ കാണാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഇത് ഒരു ഡിവൈസിൽ മാത്രമായി സീ പരിമിതപ്പെടുത്തി. സമാനമായ രീതിയിൽ, 4 ഡിവൈസുകളിൽ കളി കാണാൻ സാധിക്കുമായിരുന്ന 1699 രൂപയുടെ ഒരു വർഷത്തെ പ്രീമിയം പാക്കേജ് (പരസ്യങ്ങളില്ലാതെ) ഇപ്പോൾ വെറും 2 ഡിവൈസുകളായും ചുരുക്കിയിട്ടുണ്ട്. ഇതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ച് അക്കൗണ്ടുകൾ ഷെയർ ചെയ്ത് കളി കാണാനിരുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് ഇനി ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ വലിയ തുക തനിയെ മുടക്കേണ്ടി വരും.

ഇന്ത്യയിൽ ലോകകപ്പ് തത്സമയ സംപ്രേഷണം ഉണ്ടാകില്ലെന്ന ആരാധകരുടെ ആശങ്കകൾക്കൊടുവിലായിരുന്നു വലിയ ലക്ഷ്യങ്ങളോടെ സീ എന്റർടൈൻമെന്റ് ഫിഫയിൽ നിന്നും സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ടെലിവിഷൻ, ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വലിയ ചുവടുവെപ്പ് ലക്ഷ്യമിടുന്ന സീ ഗ്രൂപ്പ്, ഫിഫയുമായുള്ള കരാറിന്റെ ഭാഗമായി 2034 വരെയുള്ള 38 ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണ അവകാശമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നിങ്ങനെ നാല് പുതിയ സ്പോർട്സ് ചാനലുകളും സീ നെറ്റ്‌വർക്ക് ആരംഭിച്ചിട്ടുണ്ട്. ടെലിവിഷനിൽ ഡിജിറ്റൽ സ്ട്രീമിംഗിൽ സീ5 ലാണ് മത്സരങ്ങൾ ലഭ്യമാകുക.

അതേസമയം സീ ചാനലുകളോ സീ5 സബ്‌സ്‌ക്രിപ്ഷനോ ഇല്ലാത്ത സാധാരണക്കാരായ ഫുട്ബോൾ പ്രേമികൾക്ക് പൂർണ്ണ ആശ്വാസമേകി ദൂരദർശൻ രംഗത്തെത്തിയിട്ടുണ്ട്. ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ദൂരദർശൻ സ്പോർട്സ് (DD Sports) ചാനലിലൂടെ സൗജന്യമായി കാണാൻ സാധിക്കും. ഇന്നത്തെ ഉദ്ഘാടന മത്സരവും, ജൂലൈ 9, 10, 11 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനലുകളും, ജൂലൈ 14, 15 തീയതികളിലെ സെമി ഫൈനലുകളും, ജൂലൈ 19-ന് നടക്കുന്ന ഫൈനൽ പോരാട്ടവും ഡിഡി സ്പോർട്സ് സൗജന്യമായി സംപ്രേഷണം ചെയ്യും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.

Post navigation

Previous: വിൻഡോസ് ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ്; 200 സുരക്ഷാ പിഴവുകൾ പരിഹരിച്ച് മൈക്രോസോഫ്റ്റ്
Next: ഒമാൻ തീരത്ത് യുഎസ് സൈന്യത്തിന്റെ ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

Related Stories

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

web_admin September 10, 2026 0
Kerala State School Sports 2026-2027

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും

web_admin September 6, 2026 0
വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

web_admin August 17, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu