Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ….; ‘പ്രിയദര്‍ശിനി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസിയുടെ ലോഗോ മത്സരം

web admin June 23, 2026 1 minute read
,
തിരുവനന്തപുരം:  സ്ത്രീകള്‍ക്കായി കെഎസ്‌ആർടിസി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് വേണ്ടി ലോഗോ ക്ഷണിച്ചു.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുയോജ്യമായ ലോഗോകള്‍ തയ്യാറാക്കി അയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്‍കും.
ലോഗോ തയ്യാറാക്കുന്നതിനായി കെഎസ്‌ആർടിസി കൃത്യമായ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവർക്ക് അതനുസരിച്ച്‌ ലോഗോകള്‍ സമർപ്പിക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തെയും യാത്രയെയും ഒരേപോലെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകള്‍ക്കാണ് മുൻഗണന നല്‍കുന്നത്.
ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍-
ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
ലോഗോയില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.
ഫയല്‍ സ്‌പെസിഫിക്കേഷന്‍
ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)
റസലൂഷന്‍: കുറഞ്ഞത് 300 DPI
സൈസ്: കുറഞ്ഞത് 6000 × 6000 Pixels
കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)
ഫയല്‍ വലുപ്പം: പരമാവധി 100 MB
ജൂണ്‍ 30നകം ലോഗോ [email protected] എന്ന മെയിലില്‍ അയക്കണം. സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍സിനും കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി.

Post navigation

Previous: ​’അമ്മ’യിൽ ഇനി പദവികളിലേക്കില്ലെന്ന് അൻസിബ, ആർജവമുള്ള പുതിയ യുവനിര ഇതിനായി കടന്നു വരട്ടെയെന്നും അൻസിബ കുറിച്ചു
Next: ആപ്പിൾ പ്രേമികളെ ഞെട്ടിക്കുന്ന വിലവിവരങ്ങളുമായി വരാനിരിക്കുന്ന ഐഫോൺ 18 പ്രോ (iPhone 18 Pro) മോഡലുകളുടെ റിപ്പോർട്ടുകൾ പുറത്ത്

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu