Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ആധാർ: 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്സ് പുതുക്കാൻ സമയപരിധി പ്രഖ്യാപിച്ച് ഐടി മിഷൻ

web admin June 24, 2026 1 minute read
,

സംസ്ഥാനത്തെ കുട്ടികളുടെ ആധാർ കാർഡുകളിലെ ബയോമെട്രിക് വിവരങ്ങൾ കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ കാർഡുകൾ താൽക്കാലികമായി അസാധുവായേക്കുമെന്ന് സംസ്ഥാന ഐടി മിഷന്റെ മുന്നറിയിപ്പ്. കുട്ടികൾക്ക് 5 വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

നിലവിൽ 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ 2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും പൂർണ്ണമായും സൗജന്യമായി ചെയ്യാവുന്നതാണെന്നും ഐടി മിഷൻ അറിയിച്ചു.

5 വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എടുക്കാൻ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.

ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളമോ കൃഷ്ണമണി രേഖയോ ശേഖരിക്കില്ല. പകരം മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് കാർഡ് നൽകുക.

ആധാർ ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ മുടങ്ങും
സ്കോളർഷിപ്പുകൾ, സ്കൂൾ പ്രവേശനം, റേഷൻ കാർഡിൽ പേര് ചേർക്കൽ, ഡിജിലോക്കർ, അപാർ (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാണ്. സമയബന്ധിതമായി ആധാർ എടുക്കാതിരുന്നാൽ ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

മൊബൈൽ നമ്പറും ഇ-മെയിലും കൃത്യമാണെന്ന് ഉറപ്പുവരുത്തുക
വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) വഴി മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണം.

സേവനങ്ങൾ എവിടെ ലഭിക്കും?
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റം എന്നിവയ്ക്കായി അക്ഷയ കേന്ദ്രങ്ങളെയോ മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണ്.

സഹായത്തിന് ബന്ധപ്പെടാം:
ആധാർ സംബന്ധമായ പരാതികൾക്കും സംശയങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

സിറ്റിസൺ കോൾ സെന്റർ (ടോൾ ഫ്രീ): 1800-4251-1800

മറ്റ് നമ്പറുകൾ: 0471-2335523

കേരള സ്റ്റേറ്റ് ഐടി മിഷൻ ആധാർ വിഭാഗം: 0471-2525442

#aadhar#newborn#itmission

Post navigation

Previous: ലോങ് വീക്കെൻഡ് ആഘോഷമാക്കാൻ കുടകിലേക്ക് പോകുകയാണോ? കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Next: ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu