വാൻകൂവർ: ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടി. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ സമനില വഴങ്ങിയിരുന്ന ബെൽജിയം, ഈ തകർപ്പൻ ജയത്തോടെയാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
ഗ്രൂപ്പിൽ ബെൽജിയത്തിനും ഈജിപ്തിനും ഒരേ പോയിന്റുകളാണുള്ളതെങ്കിലും, മികച്ച ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് ബെൽജിയം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ഈജിപ്ത് ഇറാനെ സമനിലയിൽ തളച്ചതോടെ, കളിച്ച മൂന്ന് മത്സരങ്ങളിലും ജയം കാണാനാകാത്ത ഇറാന്റെ നോക്കൗട്ട് പ്രവേശനം പ്രതിസന്ധിയിലായി.
അതേസമയം നാടകീയമായ രംഗങ്ങൾക്കാണ് ഈജിപ്ത്- ഇറാൻ മത്സരത്തിന് സാക്ഷിയായത്. ഈജിപ്തുമായി ഒരു ഗോളത്തിന്റെ സമനിലയാണ്ഇറാൻ വഴങ്ങിയത്. മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തിയെങ്കിലും പതിനാലാം മിനിറ്റിൽ റാമിൻ റസയാനിലൂടെ ഇറാൻ ഗോൾ മടക്കി. പതിനൊന്നാം മിനിറ്റഗറിലൂടെ ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയതിലൂടെ ഇറാൻ തങ്ങളുടെ നോക്കൗട്ടിലേക്കുള്ള വാതിൽ കൂടിയാണ് കൊട്ടിയടച്ചത്. അവസാന നിമിഷം വരെ ഉദേഗ്വഭരിതമായ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഇറാന്റെ ഖലീൽസാദെഹ് നേടിയ ഗോൾ ഓഫ് സൈഡ് ആയതും ഇറാന് വിനയായി. കൂടാതെ കളിതീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഇറാന്റെ എസൊത്തലാഹിയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടി തെറിച്ചുപോയതും അവർക്ക് വിനയായി.
#belgium#worldcup2026
