ബെർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ആഗോളതലത്തിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒലിവർ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ വൻ നീക്കം. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് പുറമെ ജർമനിയിലെ നാല് നിർമാണ പ്ലാന്റുകളിലെ ഉൽപാദനം നിർത്തലാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
വാഹന വ്യവസായത്തിലെ മാറുന്ന ട്രെൻഡുകൾ, ചൈനീസ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യൻ വിപണിയിലെ ഡിമാൻഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിൽ 15 ശതമാനം കുറവ് വരുത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇതോടെ നിക്ഷേപ ചെലവ് ഏകദേശം 13,000 കോടി യൂറോയിലേക്ക് ചുരുങ്ങും.
#Volkswagen#automaker
