കാൻസർ ബാധിതയായ രേണു സുധിയെ കാണാനും സഹായിക്കാനും വിവരങ്ങൾ കണ്ടും കേട്ടും നാനാഭാഗത്ത് നിന്നും ആളുകൾ സുധിലയത്തിലേക്കും കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തുന്നുണ്ട്. പക്ഷെ കിച്ചു മാത്രം വന്നിരുന്നില്ല. രേണുവിന് രോഗം സ്ഥിരീകരിച്ചുവെന്ന് പ്രചരിപ്പിച്ചപ്പോൾ മുതൽ രേണുവിനെ കാണാൻ പോകണമെന്ന് ആരാധകർ കിച്ചുവിനെ ഉപദേശിച്ചിരുന്നു. നിരന്തരമായി ഇതുമായി ബന്ധപ്പെട്ട് കമന്റുകൾ ഉയർന്നതോടെ കിച്ചു കഴിഞ്ഞ ദിവസം രേണുവിനേയും കുടുംബത്തെയും കാണാൻ ചെന്നിരുന്നുവത്രെ.
ഈ സാഹചര്യത്തിൽ ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വന്തം യുട്യൂബും ഇൻസ്റ്റയും ഫേസ്ബുക്കും റീച്ചാക്കാൻ വേണ്ടി വിക്ടിം പ്ലെ കളിച്ചയാളാണ് കിച്ചുവെന്ന് റഫീല നിസാർ എന്ന ഫേസ്ബുക്ക് യൂസർ കുറിച്ചു. അമ്മ ഉപേക്ഷിച്ച് പോയ കൈക്കുഞ്ഞിനെ സ്റ്റേജിൻ്റെ പിറകിൽ വരെ കിടത്തി കൊല്ലം സുധി വളർത്തിയെടുത്ത കാര്യങ്ങൾ പറയുമ്പോൾ കൂടെ രേണുവും ഉണ്ടായിരുന്നു. പ്രസവിച്ച മകനല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാനാകുന്നത് വരെ അവളും കിച്ചുവിനെ നോക്കിയിട്ടുള്ളതാണ്.
എന്നിട്ടും അവൻ്റെ യുട്യൂബും ഇൻസ്റ്റയും ഫേസ്ബുക്കും റീച്ചാക്കാൻ വേണ്ടി സ്വയം വിക്ടിം പ്ലെ കളിച്ചു. രേണുവിനെ സമൂഹത്തിന് മുന്നിൽ വലിച്ചെറിഞ്ഞ് കൊടുത്തു. പേജുകൾ വളർത്തിയെടുത്തൂ. സഹതാപ വോട്ടിനാണല്ലോ ഇന്ന് ഏറ്റവും ഡിമാൻ്റും. അപ്പോഴും രേണു ഒന്നും മിണ്ടിയില്ല. രേണുവിന് കീമോ സ്റ്റാർട്ട് ചെയ്തപ്പോൾ മനുഷ്യത്വത്തിൻ്റെ പേരിനെങ്കിലും ആരും പറയാതെ തന്നെ പോയി കാണേണ്ടവനാണ് കിച്ചു. അവൻ്റെ വീഡിയോക്ക് താഴെ അമ്മയെ പോയി കാണൂവെന്ന കമൻ്റുകൾ കുമിഞ്ഞ് കൂടിയപ്പോൾ കഴിഞ്ഞ ദിവസം അവനൊരു വീഡിയോ ഇട്ടു.
അതിങ്ങനെയാണ്… അപ്പോൾ എന്തായാലും പോകാൻ തീരുമാനിച്ചു… വിഷമം ഉള്ളവരുടെ വിഷമമൊക്കെ അങ്ങ് തീരട്ടേന്ന്… കൊല്ലം സുധി കഷ്ടപ്പെട്ട് വളർത്തിയ മകനാണ് രാഹുൽ. സ്വന്തം മകനല്ലെങ്കിലും അവനെ ഈ നിലയിൽ എത്തിക്കാൻ രേണുവും ഒരുപാട് നോക്കിയിട്ടുണ്ട്. ഇപ്പോൾ രേണുവിന് കീമോ തെറാപ്പി ആരംഭിച്ച സാഹചര്യത്തിൽ ആളുകൾ പറഞ്ഞിട്ടല്ല സ്വന്തം ഉത്തരവാദിത്തത്തോടെ അവരെ പോയി കാണണമായിരുന്നു കിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആളുകളുടെ മനസിൽ കിച്ചുവിൻ്റെ വാല്യു കൂടിയേനേ. സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി സ്വന്തം നിലപാടുകൾ മാറ്റുന്നതും വന്ന വഴി മറക്കുന്നതും ശരിയല്ല. എത്ര വളർന്നാലും നമ്മളെ സ്നേഹിച്ചവരെ ചേർത്ത് പിടിക്കുന്നതിലാണ് കാര്യം. ഒരാളുടെ മോശം അവസ്ഥയിൽ ചേർത്ത് പിടിക്കുന്നവരാണ് യഥാർത്ഥ സ്നേഹം ഉള്ളവർ. ഇനിയെങ്കിലും രേണു അമ്മയേയും അനിയനേയും കിച്ചു ചേർത്ത് പിടിക്കണം.
#renusudhi#kichu#socialmedia
