Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘നീ ഒരു തെറ്റും ചെയ്തിട്ടില്ല’; സൈബർ ആക്രമണങ്ങൾക്കിടെ അഹാനയെ ചേർത്തുപിടിച്ച് അമ്മ

web admin July 1, 2026 1 minute read
Untitled-2-web

അമ്മൂമ്മയുമായുള്ള പ്രശ്നങ്ങൾ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ നടി അഹാന കൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിരുന്നു. സൈബർ ആക്രമണം കനത്തതോടെ അഹാനയ്ക്ക് പൂർണ പിന്തുണയുമായെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു കൃഷ്ണയുടെ വൈകാരിക കുറിപ്പ്. അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു പഴയകാല ചിത്രവും സിന്ധു പങ്കുവച്ചിട്ടുണ്ട്.

‘‘അമ്മു… എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർഥത താല്പര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു.. നീ ഒരു തെറ്റും ചെയ്തിട്ടില്ല… ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്…’’- എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്.

തനിക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുമ്പോഴും അമ്മ നൽകിയ ഈ പിന്തുണയാണ് തനിക്ക് ഏറ്റവും വലുതെന്ന് അഹാനയും വ്യക്തമാക്കി. സിന്ധു കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി റീഷെയർ ചെയ്തു കൊണ്ട് എനിക്ക് ഇതാണ് പ്രധാനം എന്നാണ് അഹാന സ്വന്തം സ്റ്റോറിയിൽ കുറിച്ചത്. കസിൻ തൻവിയുടെ വ്ലോഗും അതിന് പിന്നാലെ അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രോശങ്ങൾക്ക് കാരണമായിരുന്നു. സിന്ധു കൃഷ്ണയുടെ സ്റ്റോറി സിന്ധു കൃഷ്ണയുടെ സ്റ്റോറി ഇൻസ്റ്റ​ഗ്രാം അഹാനയുടെ സ്വഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. താൻ പങ്കുവച്ച വിശദീകരണ വിഡിയോ അഹാന ഇതിനോടകം തന്നെ പിൻവലിച്ചിട്ടുണ്ട്. തൻവിയും വിഡിയോകൾ നീക്കം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് അഹാന വ്യക്തമാക്കിയത്.

#ahanakrishna#sindhukrishna

Post navigation

Previous: വില്ലനായി എൽ നിനോ; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
Next: ജൂലൈ 1 മുതൽ നിങ്ങളുടെ പോക്കറ്റ് ചോരുമോ? പാസ്‌പോർട്ട് നിരക്ക് വർദ്ധനയും പുതിയ ക്രെഡിറ്റ് കാർഡ് നിബന്ധനകളും അറിയാം!

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu