മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് മലയാളം’ അതിന്റെ എട്ടാം സീസണിലേക്ക് കടക്കുകയാണ്. പുറംലോകവുമായി യാതൊരുവിധ സമ്പർക്കവുമില്ലാതെ, കഠിനമായ ടാസ്കുകളും അതിജീവന പോരാട്ടങ്ങളുമായി 100 ദിവസം ഒരു വീട്ടിൽ ഒന്നിച്ച് കഴിയുന്നതാണ് ഷോയുടെ ഫോർമാറ്റ്. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന ആളാണ് ഒടുവിൽ ആ സീസണിലെ കിരീടം ചൂടുക.
പുതിയ സീസൺ ഉടൻ തന്നെ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ഇത്തവണ ആരൊക്കെയാകും ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംഷയിലാണ് സോഷ്യൽ മീഡിയ. പ്രമുഖ യൂട്യൂബർ അൻസിഫ് പുറത്തുവിട്ട പ്രെഡിക്ഷൻ ലിസ്റ്റും, അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് കിച്ചു സുധിയുടേതാണ്. കിച്ചു ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ, അദ്ദേഹത്തിനുള്ള വലിയ ജനപ്രീതിയും സൈബർ ലോകത്തെ പിന്തുണയും കാരണം ഏറെ മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മികച്ച രീതിയിൽ ഗെയിം കളിച്ചാൽ ‘കിച്ചുവിനൊരു കപ്പ്’ ഉറപ്പാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിക്കുന്നുണ്ടെങ്കിലും, അതിജീവനത്തിന്റെ കാര്യത്തിൽ ബിഗ് ബോസ് വീട് പ്രവചനാതീതമാണ്. ശക്തരായ മറ്റ് മത്സരാർത്ഥികളെ മറികടന്ന് കിച്ചുവിന് എത്രത്തോളം മുന്നേറാനാകും എന്നത് കാത്തിരുന്ന് തന്നെ കാണണം. എന്നാൽ കിച്ചു ഷോയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
“നോക്ക് മക്കളേ നോക്ക്” എന്ന ഡയലോഗിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ പ്രമുഖ കണ്ടെന്റ് ക്രിയേറ്റർ ആകാശ് പരമേശ്വരനും ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയേക്കുമെന്നാണ് സൂചനകൾ. നെവിന് പകരക്കാരനായിട്ടാകും ആകാശിന്റെ എൻട്രി എന്നാണ് പ്രെഡിക്ഷൻ ലിസ്റ്റുകൾ നൽകുന്ന സൂചന.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രെഡിക്ഷൻ ലിസ്റ്റ്:
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയാണ് ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റിലുള്ളത്:
-
സോന നായർ – പ്രമുഖ സിനിമ-സീരിയൽ അഭിനേത്രി
-
ജീവ – ജനപ്രിയ അവതാരകനും നടനും
-
ഗ്ലാമി ഗംഗ – പ്രശസ്ത ബ്യൂട്ടി വ്ലോഗർ
-
പ്രണവ് കൊച്ചു – വ്ലോഗർ
-
ജാസി ജാസിൽ – ട്രാൻസ് കമ്മ്യൂണിറ്റി പ്രതിനിധി
-
രാഹുൽ ഈശ്വർ – പ്രമുഖ കമന്റേറ്ററും അവതാരകനും
-
ഐശ്വര്യ റംസായ് – ‘മൗനരാഗം’ സീരിയൽ ഫെയിം അഭിനേത്രി
-
അഖിൽ എൻ – കണ്ടെന്റ് ക്രിയേറ്റർ
-
അപ്സര സി.ജെ – ട്രാൻസ് വുമൺ (തമിഴ് ബിഗ് ബോസ് താരം)
-
രോഹൻ – അവതാരകൻ
-
അവന്തിക മോഹൻ – ജനപ്രിയ അഭിനേത്രി
-
അൽ ഫുഡീസ് സൂരജ് – പ്രശസ്ത ഫുഡ് വ്ലോഗർ
-
ഷഫീന ബീവി – യൂട്യൂബർ (രേണു സുധി വിവാദത്തിലൂടെ ശ്രദ്ധേയ)
-
ഹംഗ്രി മാഹി – ഫുഡ് വ്ലോഗർ (‘കുക്ക് വിത്ത് കോമാളി’ താരം)
-
ആലീസ് ക്രിസ്റ്റി – പ്രമുഖ സീരിയൽ നടി
-
സിദ്ധാർത്ഥ് പ്രഭു – ജനപ്രിയ പരമ്പര താരം
-
കെന്ന ഷാൽബിൻ – അവതാരക
-
ട്വിങ്കിൾ ശീതൾ – അവതാരക
-
ബിജു സോപാനം – പ്രശസ്ത ഹാസ്യനടൻ
-
അനില അനിൽ കുമാർ – നർത്തകി
-
ക്രിസ്റ്റി സെബാസ്റ്റ്യൻ – ചലച്ചിത്ര-സീരിയൽ നടൻ
