Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

മധ്യവേനൽ അവധിക്കാലത്ത് വിമാന ടിക്കറ്റുകൾ ലഭ്യമാണ്; ഒമാൻ, കുവൈത്ത് സർവീസുകളും സാധാരണ നിലയിൽ

web admin July 3, 2026 1 minute read
Untitled-2-web

അബുദാബി/ മസ്കത്ത്/കുവൈത്ത് സിറ്റി:  മേഖലയിലെ സംഘർഷം മൂലം നിർത്തിവച്ചിരുന്ന പശ്ചിമേഷ്യയിലെ എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകൾ പുനരാരംഭിച്ചതു മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോകുന്നവർക്കു ഗുണകരമായി.

യുഎഇയിലെ സ്കൂളുകൾ ഇന്ന് അടയ്ക്കും. അവധിക്കാലത്ത് മുൻകാലങ്ങളിൽ മാസങ്ങൾക്കു മുൻപുതന്നെ ബുക്കിങ് തീർന്നിരുന്നുവെങ്കിൽ ഇത്തവണ വിമാന ടിക്കറ്റുകൾ ലഭ്യമാണെന്നതു ശ്രദ്ധേയമാണ്. സലാല (ഒമാൻ), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ ആരംഭിച്ചതോടെ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ സാധാരണ നിലയിലായതായി വിമാന കമ്പനി അറിയിച്ചു. യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു.

യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ 18 നഗരങ്ങളെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് ആഴ്ചയിൽ 780 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ നടത്തിവരുന്നത്. കൂടുതൽ സർവീസുകൾ പുനരാരംഭിച്ചതോടെ പ്രവാസികളുടെ യാത്ര സുഗമമാകുമെന്നും ഈ നീക്കം പശ്ചിമേഷ്യൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 30-ലേറെ രാജ്യങ്ങൾ, 150-ൽ അധികം പ്രദർശകർ; 25-ാമത് ആഗോള എയർപോർട്ട് ഷോയ്ക്ക് ദുബായിൽ അരങ്ങൊരുങ്ങുന്നു Also read: 30-ലേറെ രാജ്യങ്ങൾ, 150-ൽ അധികം പ്രദർശകർ; 25-ാമത് ആഗോള എയർപോർട്ട് ഷോയ്ക്ക് ദുബായിൽ അരങ്ങൊരുങ്ങുന്നു ∙

മസ്കത്ത്–മംഗളൂരു ഇന്നു മുതൽ മസ്കത്ത്–മംഗളൂരു സർവീസും പുനഃസ്ഥാപിച്ചു. ∙ കോഴിക്കോട്–സലാല ഇന്നലെ മുതൽ ആരംഭിച്ച കോഴിക്കോട്–സലാല സർവീസ് ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും. ∙ കോഴിക്കോട്– കുവൈത്ത്  ഇന്നു മുതൽ സർവീസ് തുടങ്ങുന്ന കോഴിക്കോട്-കുവൈത്ത് സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണെങ്കിലും മറ്റന്നാൾ മുതൽ ആഴ്ചയിൽ മൂന്നു ദിവസമായി വർധിപ്പിക്കും ∙ ബെംഗളൂരു–കുവൈത്ത് നാളെ മുതൽ ബെംഗളൂരു–കുവൈത്ത് സർവീസ് ആരംഭിക്കും. 7 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമായി വർധിപ്പിക്കും ∙ കുവൈത്ത് സർവീസ് ടെർമിനൽ 4 വഴി കുവൈത്തിലേക്കുള്ള എല്ലാ സർവീസുകളും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴിയായിരിക്കും പ്രവർത്തിക്കുക

Post navigation

Previous: ഒരു ക്ലിക്കിൽ പണം പോകും; ഒടിടി പ്ലാറ്റ്‌ഫോമുകളിലെ മറഞ്ഞിരിക്കുന്ന ചതിക്കെണികൾക്കെതിരെ ജാഗ്രത
Next: “വിശ്വാസം പൂർണ്ണമായും തകർക്കപ്പെട്ടു, വിങ്ങുന്ന ഹൃദയത്തോടെ മടങ്ങുന്നു”; സോഷ്യൽ മീഡിയയിലൂടെ സൗഭാഗ്യ

Related Stories

ടിക്കറ്റില്ല, പരിശോധനയില്ല: 78 വർഷമായി സമ്പൂർണ സൗജന്യ സർവീസുമായി ഇന്ത്യയിലൊരു വിസ്മയ ട്രെയിൻ!

ടിക്കറ്റില്ല, പരിശോധനയില്ല: 78 വർഷമായി സമ്പൂർണ സൗജന്യ സർവീസുമായി ഇന്ത്യയിലൊരു വിസ്മയ ട്രെയിൻ!

web_admin September 11, 2026 0
യാത്രകളിലെ ഉറക്കം ഇനി സമാധാനമാകും; മികച്ച സ്ലീപ്പിങ് ബാഗുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം

യാത്രകളിലെ ഉറക്കം ഇനി സമാധാനമാകും; മികച്ച സ്ലീപ്പിങ് ബാഗുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം

web_admin September 7, 2026 0
ഇനി ബുർജ് ഖലീഫ കാണാൻ പോകാമല്ലോ; ടിക്കറ്റുകൾ യുപിഐ വഴി ബുക്ക് ചെയ്യാം, പണം അയക്കാൻ ഫോൺ മാത്രം മതി

ഇനി ബുർജ് ഖലീഫ കാണാൻ പോകാമല്ലോ; ടിക്കറ്റുകൾ യുപിഐ വഴി ബുക്ക് ചെയ്യാം, പണം അയക്കാൻ ഫോൺ മാത്രം മതി

web_admin August 18, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu