Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പന്‍ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

web admin July 6, 2026
Untitled-2-web

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന്‌കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാടുകളിലേക്ക് പോകുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി നൂറിലധികം പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന് സതേണ്‍ റെയില്‍വേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുന്‍ വര്‍ഷങ്ങളിലും ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ വളരെ വൈകി ട്രെയിന്‍ പ്രഖ്യാപിക്കുന്നത് യാത്രക്കാരെ വലയ്ക്കാറുണ്ടായിരുന്നു. ഇത്തവണ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post navigation

Previous: യാത്രക്കാർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്, കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്‌ക്കെതിരെ പ്രതിഷേധം!
Next: കണ്ണീരോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങുന്നു; പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിൻ ക്വാർട്ടറിൽ

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu