Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘ശ്വേത കാണിച്ചത് വിശ്വാസവഞ്ചന, രമേഷ് പിഷാരടിയോട് ചെയ്തത് വലിയ തെറ്റ്’; തുറന്നടിച്ച് ബീന ആന്റണി

web admin July 7, 2026 1 minute read
Untitled-2-web

ശ്വേത മേനോനെതിരെ നടി ബീന ആന്റണി. നടനും എംഎല്‍എയുമായ രമേഷ് പിഷാരടിയെ അവഹേളിക്കാന്‍ ശ്വേതയുടെ ഭാഗത്തു നിന്നുമുണ്ടായ ശ്രമത്തിനെതിരെയാണ് ബീന രംഗത്തെത്തിയിരിക്കുന്നത്. പിഷാരടിയുമായുള്ള ശബ്ദസംഭാഷണം പുറത്ത് വിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് ബീന ആന്റണി പറയുന്നത്. വളരെയധികം ആത്മബന്ധമുള്ളവരായിരുന്നു ശ്വേതയും പിഷാരടിയും. അങ്ങനുള്ളൊരാളുടെ ഓഡിയോ പുറത്ത് വിട്ടത് വിശ്വാസ വഞ്ചനയാണെന്നാണ് ബീന ആന്റണി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ബീനയുടെ പ്രതികരണം. സംഭവത്തില്‍ തന്റെ ശക്തമായ എതിര്‍പ്പും വിയോജിപ്പും അറിയിക്കുകയാണെന്നും പറഞ്ഞ ബീന ശ്വേതയുടെ ഭരണസമിതിയെ ഇനി എങ്ങനെയാണ് വിശ്വസിക്കുകയെന്നും ചോദിക്കുന്നു. ആ വാക്കുകളിലേക്ക്: പിഷാരടി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ കൂടെ നിന്നയാളാണ്. ഇപ്പോള്‍ നല്ലൊരു പൊസിഷനില്‍ നില്‍ക്കുകയാണ്. മികച്ച ജനപിന്തുണയോടെ എംഎല്‍എ ആയ ആളാണ്. ഞങ്ങള്‍ക്കൊക്കെ അഭിമാനം ഉള്ളയാളാണ്. അമ്മയുടെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ വന്നയാളാണ് പിഷാരടി.

ഏറ്റവും അടുത്ത സൗഹൃദമുള്ള രണ്ട് പേരാണ് അവര്‍. അങ്ങനെയുള്ളയാളുമായുള്ള സംസാരം ഇങ്ങനെ പുറത്തുവിട്ട് പിഷാരടിയെ പോലൊരാളെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാന്‍ എന്റെ ദുഖം രേഖപ്പെടുത്തുകയാണ്. വളരെ മോശമായിപ്പോയി. ശ്വേത കാണിച്ചത് വിശ്വാസ വഞ്ചനയാണ്. ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.എത്രയോ ആത്മബന്ധമുള്ള ആള്‍ക്കാരാണ് അവര്‍. പിഷാരടി ജയിച്ചപ്പോള്‍ പിഷാരടിയെ ഉമ്മ വെക്കുന്ന ഫോട്ടോ പങ്കുവച്ചാണ് ശ്വേത സന്തോഷം അറിയിച്ചത്. അത്രയും ആത്മബന്ധമുള്ളവരായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അത് പുറത്ത് വിട്ടപ്പോള്‍ ശ്വേത ആലോചിക്കണമായിരുന്നു. ആ മനുഷ്യനെ എത്രമാത്രം ബാധിക്കുമെന്ന്. രാഷ്ട്രീയമായി ഇത്ര ഇമേജുള്ള ഒരാളെക്കുറിച്ച് എന്ത് മോശമായിട്ടാണ് ഇപ്പോള്‍ ആളുകള്‍ സംസാരിക്കുന്നത്. ആ അവസ്ഥയിലേക്ക് ഒരിക്കലും പിഷാരടിയെ എത്തിക്കരുതരുതായിരുന്നു. അതില്‍ ഞാന്‍ ശ്വേതയോട് ശക്തമായി പ്രതിഷേധിക്കുന്നു. അതോടൊപ്പം അവസാന നിമിഷം വന്ന് ശ്വേത വന്ന് ഞാന്‍ രാജി വച്ചിട്ടില്ല, ഞങ്ങളുടെ ഭരണം ഇനിയും തുടരുമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇനി എങ്ങനെ പിന്തുണയ്ക്കാനാണ്? നിങ്ങള്‍ ഇങ്ങനൊക്കെ ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വിശ്വാസം പിന്നേയും പോവുകയാണ്. നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് വെളിയില്‍ വന്നിടത്താണ് നിങ്ങള്‍ക്ക് പരാജയം സംഭവിച്ചത്. ശ്വേത തന്നെയല്ലേ ഈ ചെയ്തിരിക്കുന്നത്. എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്. എന്റെ വ്യക്തിപരമായ എതിര്‍പ്പ് അറിയിക്കുകയാണ്. എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി.

ഈ ഒരു സംഭവത്തെ എല്ലാവരും വളരെയധികം വേദനയോടെയാണ് നോക്കിക്കാണുന്നത്. ഇനി ‘അമ്മ’യുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ട്. ‘അമ്മ’ എന്ന സംഘടനയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനും നയിക്കാനും ശക്തമായിട്ടുള്ള നമ്മുടെ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ മുന്‍പന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ ഒരു വിനീതമായ അഭ്യര്‍ഥന ആണ്. നമ്മളുടെ അമ്മയെ രക്ഷിക്കാന്‍ നിങ്ങളൊക്കെ തന്നെ മുന്നില്‍ ഉണ്ടാവണം. നന്ദി.’

Post navigation

Previous: തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം
Next: നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu