കൊച്ചി: പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഓപ്പോ ഫൈൻഡ് എക്സ്9എസ് (Oppo Find X9s) വിപണിയിൽ പുറത്തിറക്കി. അത്യാധുനിക എഐ (AI) ഫീച്ചറുകളും കരുത്തുറ്റ ബാറ്ററി ബാക്കപ്പുമുള്ള ഫോണിന് 79,999 രൂപയാണ് പ്രാരംഭ വില.
പ്രധാന സവിശേഷതകൾ ഒറ്റനോട്ടത്തിൽ:
-
വില: ₹79,999 (പ്രാരംഭ വില)
-
ഡിസ്പ്ലേ: 6.59 ഇഞ്ച് FHD+ അമോലെഡ് (AMOLED) ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം.
-
പ്രൊസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 9500s (MediaTek Dimensity 9500s).
-
സ്റ്റോറേജ്: 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ്.
-
ഒപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16.
-
സുരക്ഷ: പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന IP66, IP68, IP69 സർട്ടിഫിക്കേഷനുകൾ. 8mm ആണ് ഫോണിന്റെ തിക്ക്നെസ്.
ക്യാമറയും എഐ (AI) ഫീച്ചറുകളും
കണ്ടന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ട് മികച്ച ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
-
പിൻ ക്യാമറ: മൂന്ന് 50എംപി ക്യാമറകൾ അടങ്ങിയ ട്രിപ്പിൾ സെറ്റപ്പ്. OIS സഹിതമുള്ള 50MP പ്രൈമറി ക്യാമറ, 50MP അൾട്രാ-വൈഡ് സെൻസർ (120-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), 3x ഒപ്റ്റിക്കൽ സൂം ഉള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ.
-
മുൻ ക്യാമറ: സെൽഫികൾക്കായി 32MP ക്യാമറ.
-
സ്മാർട്ട് എഐ ഫീച്ചറുകൾ: ഫോട്ടോകളിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ‘എഐ ഇറേസർ’, ചിത്രങ്ങളുടെ ഗുണനിലവാരം കൂട്ടുന്ന ‘എഐ പെർഫെക്റ്റ് ഷോട്ട്’ എന്നിവ ഇതിലുണ്ട്. ഈ ഫീച്ചറുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ ‘എഐ മൈൻഡ് ബട്ടണും’ ഫോണിൽ നൽകിയിരിക്കുന്നു.
വമ്പൻ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും
7,025 mAh കരുത്തുറ്റ ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് എക്സ്9എസിന്റെ ഏറ്റവും വലിയ ആകർഷണം. ഇത് ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാക്കപ്പ് നൽകും.
ചാർജിങ് വേഗത: 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോൺ, വെറും 55 മിനിറ്റുകൊണ്ട് 20% മുതൽ 100% വരെ ചാർജ് ചെയ്യാനാകും.
