Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 1,05,080 രൂപയായി

web_admin July 18, 2026
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 1,05,080 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,080 രൂപയായി ഉയർന്നു. 13,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുറഞ്ഞ അതേ തുക ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്.

ആഗോള വിപണിയിൽ ദൃശ്യമായ നേരിയ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം ക്ലോസ് ചെയ്തത് നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 29.73 ഡോളർ വർധിച്ച് 4,017 ഡോളർ എന്ന നിരക്കിലാണ് നിലവിൽ ആഗോള വിപണിയിൽ സ്വർണവില. വെള്ളി വില ഔൺസിന് 55.9 ഡോളർ എന്ന നിലയിലുമുണ്ട്.

ഈ മാസത്തിന്റെ തുടക്കത്തിൽ കേരളത്തിൽ 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീട് വില കുതിച്ചുയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസമാനമായ സംഘർഷങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ ആഗോള വിപണിയിലുണ്ടായ അസ്ഥിരതകളെത്തുടർന്ന് വില താഴേക്ക് വരികയായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Post navigation

Previous: പിണറായിയുടെ വീട്ടുപടിക്കലെ സുരക്ഷാ ജീപ്പ് മാറ്റുന്നതിൽ തീരുമാനം സുരക്ഷാ സമിതിയുടേത്: രമേശ് ചെന്നിത്തല
Next: ലോകകപ്പ് ഫൈനലിൽ മെഗാ സംഗീത വിരുന്ന്; കടുത്ത നിയന്ത്രണങ്ങളുമായി ഫിഫ, ഹാഫ് ടൈം ബ്രേക്ക് 17 മിനിറ്റിൽ ഒതുക്കും

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu