Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വാട്സ്ആപ്പ് തർക്കം കനത്തു; അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾക്ക് മർദനം

web_admin July 18, 2026 1 minute read
വാട്സ്ആപ്പ് തർക്കം കനത്തു; അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾക്ക് മർദനം

കോഴിക്കോട്: ലോകകപ്പ് ഫൈനൽ ആവേശം കൊടുമുടിയിൽ നിൽക്കെ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നാണ് ഇരുവിഭാഗം ആരാധകർ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ബ്രസീൽ ആരാധകന് ക്രൂരമായി മർദനമേറ്റു.

കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്. മർദനത്തിന് പുറമെ, അക്രമികൾ ഷാനിസിന്റെ വീടിന് നേരെ കല്ലെറിയുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതായി പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് ആരാധകർ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് കുറ്റിക്കാട്ടൂരിൽ ഫാൻസ് പോര് അക്രമത്തിലേക്ക് വഴിമാറിയത്.

Post navigation

Previous: ഒടിടിയിൽ സിനിമച്ചാകര; ഈ വാരമത്തിയ 6 കിടിലൻ ചിത്രങ്ങളും വെബ് സീരീസുകളും അറിയാം
Next: വസ്ത്രങ്ങളിലെ പോക്കറ്റ് വെറുമൊരു തുണിക്കഷണമല്ല; നൂറ്റാണ്ടുകൾ നീണ്ട പെൺപോരാട്ടത്തിന്റെ ‘വലിയ ചരിത്രം’.

Related Stories

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

web_admin September 11, 2026 0
വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu