പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഫോൺ സ്റ്റോറേജ് നിറയുന്നതും, ഡാറ്റ പെട്ടെന്ന് തീർന്നുപോകുന്നതും സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഗാലറിയിലെയും ഫയൽ മാനേജറിലെയും ആവശ്യമില്ലാത്ത ഫയലുകൾ ഓരോന്നായി ഡിലീറ്റ് ചെയ്തിട്ടും സ്റ്റോറേജ് ശരിയാകുന്നില്ലെങ്കിൽ, വില്ലൻ നിങ്ങളുടെ വാട്സ്ആപ്പ് തന്നെയായിരിക്കാം!
വാട്സ്ആപ്പിൽ അറിയാതെ ഓൺ ചെയ്തുവെച്ചിരിക്കുന്ന ‘ഓട്ടോ ഡൗൺലോഡ്’ (Auto Download) ഫീച്ചറാണ് ഇതിന് പ്രധാന കാരണം. വിവിധ ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും വരുന്ന വലിപ്പമേറിയ വീഡിയോകളും ഫോട്ടോകളും ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടാൻ ഈ ഫീച്ചർ ഇടയാക്കുന്നു.
ഇത് ഫോൺ സ്റ്റോറേജ് കുറയ്ക്കുക മാത്രമല്ല, മൊബൈൽ ഡാറ്റ വളരെ പെട്ടെന്ന് തീർന്നുപോകാനും ഇന്റർനെറ്റ് വേഗത കുറയാനും കാരണമാകുന്നു. എന്നാൽ ലളിതമായ ചില സെറ്റിങ്സ് മാറ്റങ്ങളിലൂടെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാമെന്ന് ടെക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഫോണിൽ ഓട്ടോ ഡൗൺലോഡ് എങ്ങനെ ഓഫ് ചെയ്യാം?
1.സ്റ്റോറേജ് സെറ്റിങ്സിലെത്തുക:
വാട്സ്ആപ്പ് വെബിൽ (WhatsApp Web) ഓട്ടോ ഡൗൺലോഡ് ഓഫ് ചെയ്യാൻ:
-
പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് Settings പേജിലേക്ക് പോവുക.
-
Chats സെക്ഷൻ എടുക്കുക.
-
അവിടെയുള്ള Media auto-download ഓപ്ഷനിൽ പോയി ആവശ്യമില്ലാത്ത മീഡിയ ടൈപ്പുകൾ ഒഴിവാക്കാവുന്നതാണ്.
ഓട്ടോ ഡൗൺലോഡ് ഓഫ് ചെയ്യുന്നതോടെ ചാറ്റുകളിൽ വരുന്ന ഫോട്ടോകളും വീഡിയോകളും നിങ്ങൾ ക്ലിക്ക് ചെയ്താൽ മാത്രം ഫോണിലേക്ക് ഡൗൺലോഡ് ആവുകയുള്ളൂ. ഇത് വഴി ഗാലറി അലങ്കോലപ്പെടാതെ സൂക്ഷിക്കാനും ഡാറ്റ ലാഭിക്കാനും സാധിക്കും.
