Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

നവജാത ശിശുക്കളെ വിൽക്കുന്ന മാഫിയ സംഘം പിടിയിൽ; ഇതരസംസ്ഥാന ഗർഭിണികളെ എത്തിച്ച് തട്ടിപ്പ്

web_admin July 28, 2026
നവജാത ശിശുക്കളെ വിൽക്കുന്ന മാഫിയ സംഘം പിടിയിൽ; ഇതരസംസ്ഥാന ഗർഭിണികളെ എത്തിച്ച് തട്ടിപ്പ്

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളായ സ്ത്രീകളെ കോട്ടയത്തെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വില്പന നടത്തുന്ന വൻ മാഫിയ സംഘം പിടിയിൽ. 22 കാരിയായ അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. തീക്കോയി കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.

പ്രസവത്തിന് ആവശ്യമായ സഹായങ്ങളും സംരക്ഷണവും നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ കോട്ടയത്തെത്തിച്ച ശേഷം കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.

രണ്ടാമതും ഗർഭിണിയായ യുവതിയോട് ഭർതൃവീട്ടുകാർ ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുകയും ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് യുവതി വീടുവിട്ടിറങ്ങുകയുമായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രതികൾ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകരെന്ന വ്യാജേനയാണ് യുവതിയെ സമീപിച്ചത്. പൂർണ്ണ സംരക്ഷണം ഉറപ്പുനൽകി യുവതിയെ കോട്ടയം തീക്കോയിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചു.

പ്രസവത്തിന് ശേഷം കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടർന്ന് പ്രതികൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ വീട്ടിൽ മറ്റ് രണ്ട് ഇതരസംസ്ഥാന ഗർഭിണികൾ കൂടി ഉണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതികളുടെ ഭീഷണിയും മർദ്ദനവും സഹിക്കവയ്യാതെ യുവതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. എസ്.പിയുടെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ സ്ത്രീകളെ ഇവർ സമാനമായ രീതിയിൽ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നും മുൻപ് കുഞ്ഞുങ്ങളെ പണത്തിനായി വിറ്റിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post navigation

Previous: അൾട്രാ തിൻ ഡിസൈനിൽ കൂടെ ഇരട്ട ക്യാമറയും എ20 പ്രോ ചിപ്പും: ഐഫോൺ എയർ 2 ഉടൻ?
Next: പാരമ്പര്യത്തിൽ പുത്തൻ ട്രെൻഡ്: പഴയ കസവ് സാരിയിൽ മാറ്റുകൂട്ടാൻ ‘മിക്സ് & മാച്ച്’ സ്പെഷ്യൽ ഓണം ലുക്ക്

Related Stories

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

web_admin September 11, 2026 0
വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu