Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

മോർഫ് ചെയ്ത അഡൾട്ട് വീഡിയോകൾ ടെലഗ്രാമിൽ പ്രചരിപ്പിക്കുന്നു; വാർത്തകളോട് പ്രതികരിച്ച് അഖിൽ ഷാ, പരാതി നൽകി

web_admin August 3, 2026 1 minute read
മോർഫ് ചെയ്ത അഡൾട്ട് വീഡിയോകൾ ടെലഗ്രാമിൽ പ്രചരിപ്പിക്കുന്നു; വാർത്തകളോട് പ്രതികരിച്ച് അഖിൽ ഷാ, പരാതി നൽകി

തന്റെ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ ഷാ (ഷാമോൻ). സംഭവത്തിൽ മലപ്പുറം സൈബർ പൊലീസിൽ പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളെക്കുറിച്ച് അഖിൽ തുറന്നുപറഞ്ഞത്.

സോഷ്യൽ മീഡിയ ക്രിയേറ്റർമാരുടെയും അഭിനേതാക്കളുടെയും ചിത്രങ്ങൾ പണത്തിന് വേണ്ടി മോർഫ് ചെയ്ത് വിൽക്കുന്ന വലിയൊരു സംഘം ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അഖിൽ ആരോപിച്ചു. ‘ലിസ്റ്റ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഇവ പ്രചരിക്കുന്നത്. ഫോട്ടോയുടെയും വീഡിയോയുടെയും ക്വാളിറ്റി അനുസരിച്ച് തുക ഈടാക്കിയാണ് ഇവർ ഇത് വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“എന്നെ തളർത്താനും സോഷ്യൽ മീഡിയയിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് ശ്രമമെങ്കിൽ ഇതിലൊന്നും ഞാൻ തളരില്ല. മനക്കട്ടിയില്ലാത്ത ഒരാളായിരുന്നുവെങ്കിൽ ഇതിനെ എങ്ങനെ നേരിടുമായിരുന്നു? എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും? കേരള പൊലീസിലും സൈബർ സെല്ലിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,” അഖിൽ ഷാ പറഞ്ഞു.

മുമ്പും സമാനമായ രീതിയിൽ വ്യാജ ഓഡിയോ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കടന്നാക്രമണം ഉണ്ടായിട്ടുണ്ടെന്നും, അന്നും നിയമപരമായി നേരിട്ടാണ് അത് നീക്കം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ ക്രിയേറ്റർമാർ ഇത്തരക്കാരുടെ ഇരകളാകാൻ സാധ്യതയുണ്ടെന്നും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post navigation

Previous: സംസ്ഥാനത്ത് പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Next: പിസിഒഡിയും പിസിഒഎസും ഒന്നല്ല; ലക്ഷണങ്ങളും വ്യത്യാസങ്ങളും അറിയാം, നിർണ്ണായക വിവരങ്ങൾ പങ്കുവെച്ച് വിദഗ്ധർ

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu