തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസിങ് വഴിയാണ് സംഗീത കോടതിയിൽ ഹാജരായത്. ഇതേതുടർന്ന് കോടതി ഹർജി തീർപ്പാക്കി.
ഹർജി പിൻവലിച്ചതിന്റെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മുൻപ് വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടതായും ഇരുവരും ഒന്നിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഈ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
1998-ൽ യുകെയിൽ വച്ചായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് 1999-ൽ ചെന്നൈയിൽ വച്ച് മതാചാരപ്രകാരവും ഇരുവരും വിവാഹിതരായി.
