Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചു; 23-കാരൻ അറസ്റ്റിൽ

web_admin August 12, 2026 1 minute read
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചു; 23-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. 14 വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.

പ്രണയം നടിച്ച് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ പ്രതി, കണ്ണൂരിൽ നിന്ന് പോത്തൻകോട്ടെത്തിയാണ് ക്രൂരത കാട്ടിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനികളിലൊരാളുമായി അനുരാജ് ആദ്യം പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ അടുപ്പം സ്ഥാപിച്ചു.

പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കണ്ണൂരിൽ നിന്നെത്തിയ ഇയാൾ വീട്ടിലെത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, ആദ്യത്തെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും ഈ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയ ശേഷമാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്.

നാട്ടിൽ തിരിച്ചെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് ആദ്യത്തെ പെൺകുട്ടി വിവരങ്ങൾ വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ അന്വേഷണത്തിലാണ് രണ്ടാമത്തെ പെൺകുട്ടിയും പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്.

രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ് കണ്ണൂരിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മുൻപും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ (POCSO) കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Post navigation

Previous: പ്രവാസികൾക്ക് ആശ്വാസം: നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് രണ്ടാം ഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ
Next: മോഹൻലാലിന്റെ ‘ഒപ്പം’ ഹിന്ദിയിലേക്ക്; അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ‘ഹയ്‌വാൻ’ ടീസർ പുറത്ത്!

Related Stories

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

web_admin September 11, 2026 0
വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu