തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു. മുഖ്യമന്ത്രി വി. ഡി. സതീശൻ പങ്കെടുത്ത സംസ്ഥാനതല ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ആലപിച്ചത്.
അതേസമയം, തിരുവനന്തപുരം നഗരസഭയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചു. രാജ്യത്തെ ജനങ്ങൾ വലിയൊരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയാണ് നഗരസഭ മുന്നോട്ട് പോകുന്നതെന്നും ചടങ്ങിൽ സംസാരിക്കവെ മേയർ വി. വി. രാജേഷ് പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ
കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ചൊല്ലുന്നതിനെ ചൊല്ലി കൗൺസിലർമാർ തമ്മിൽ ചേരിതിരിഞ്ഞു. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ച അതേ സമയത്ത് തന്നെ ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ചൊല്ലിയതാണ് രംഗം വഷളാക്കിയത്.
വന്ദേമാതരം ആലപിക്കുമെന്ന കാര്യം മേയറെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ബി.ജെ.പി കൗൺസിലർമാർ അവകാശപ്പെട്ടപ്പോൾ, എന്നാൽ അങ്ങനെ ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പ്രതികരിച്ചത്.
#IndependenceDay #KeralaNews #VDSatheeshan #VVRajesh #KozhikodeCorporation #VandeMataram #KeralaPolitics #MalayalamNews
