Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

web_admin August 17, 2026 1 minute read
വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

ഫുട്ബോൾ ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം വമ്പൻ സെലിബ്രിറ്റികളുടെ സാന്നിധ്യത്തിൽ ആഡംബര പൂർവ്വം നടക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ അമ്പരപ്പിച്ച് ലളിതമായ ചടങ്ങിന്റെ രഹസ്യം വെളിപ്പെടുത്തി താരവും പങ്കാളി ജോർജിന റോഡ്രിഗസും. സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ അടുത്ത കുടുംബാംഗങ്ങളെയും വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെയും മാത്രം പങ്കടുപ്പിച്ചായിരുന്നു ഇരുവരുടെയും വിവാഹം.

റൊണാൾഡോയുടെ ജേഴ്സി നമ്പറായ ഏഴിന് പ്രാധാന്യം നൽകിയുള്ള തീയതിയായിരിക്കും വിവാഹത്തിന് തിരഞ്ഞെടുക്കുക എന്ന് ആരാധകർ കരുതിയെങ്കിലും ഓഗസ്റ്റ് 11-നാണ് ഇരുവരും വിവാഹിതരായത്. 2016-ൽ മാഡ്രിഡിലെ ഒരു സ്റ്റോറിൽ വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിന്റെ പത്താം വാർഷിക ദിനമായിരുന്നു ഇത്. അഞ്ച് മക്കളുടെ സാന്നിധ്യത്തിന് മുൻഗണന നൽകിയാണ് ഈ ദിവസം ലളിതമായ ചടങ്ങോടെ വിവാഹം നടത്തിയത്.

കുട്ടിക്കാലത്ത് വലിയ കൊട്ടാരവും നീണ്ട വസ്ത്രവും വജ്രക്കിരീടവുമൊക്കെയായിരുന്നു തന്റെ വിവാഹ സങ്കൽപ്പമെന്നും, എന്നാൽ ജീവിതത്തിൽ ഇവയെല്ലാം ഇതിനോടകം സ്വന്തമായതോടെ വിവാഹം സ്വകാര്യമായി നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ജോർജിന വ്യക്തമാക്കി. ചടങ്ങ് ലളിതമായിരുന്നെങ്കിലും ജോർജിന അണിഞ്ഞ ആഭരണങ്ങളിൽ ആഡംബരത്തിന് കുറവുണ്ടായിരുന്നില്ല.

നിലവിൽ ലളിതമായി ചടങ്ങുകൾ പൂർത്തിയാക്കിയെങ്കിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് വരും ദിവസങ്ങളിൽ വലിയൊരു വിവാഹാഘോഷം സംഘടിപ്പിക്കാൻ ഇരുവർക്കും പദ്ധതിയുണ്ട്.

Cristiano Ronaldo Wedding Georgina Rodriguez Cristiano Ronaldo Ronaldo Georgina Marriage Football News Malayalam CR7 News Sports News Malayalam

Post navigation

Previous: ‘അഞ്ചക്കള്ളകോക്കാ’ന് ശേഷം ഉല്ലാസ് ചെമ്പൻ; ‘ഡിസ്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും
Next: മൊബൈൽ ഉപയോഗിച്ച് കഴുത്ത് ശസ്ത്രക്രിയ വരെ; സ്വന്തം അനുഭവം പങ്കുവെച്ച് നടി ഷക്കീല, മുന്നറിയിപ്പുമായി ഡോക്ടർമാർ

Related Stories

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

web_admin September 10, 2026 0
Kerala State School Sports 2026-2027

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും

web_admin September 6, 2026 0
“എനിക്ക് ഈ ‘നരേന്ദ്ര’ എന്ന പേര് കേട്ടാലേ വെറുപ്പാണ്!”; പാക് താരത്തിന്റെ പരാതി കേട്ട് പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി

“എനിക്ക് ഈ ‘നരേന്ദ്ര’ എന്ന പേര് കേട്ടാലേ വെറുപ്പാണ്!”; പാക് താരത്തിന്റെ പരാതി കേട്ട് പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി

web_admin August 11, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu