മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകൾ തമിഴിലേക്ക് റീമേക്ക് ചെയ്ത് കൈയടി നേടിയ നടനാണ് സത്യരാജ്. ‘രാജാവിന്റെ മകൻ’, ‘ആവനാഴി’, ‘പൂവിന് പുതിയ പൂന്തെന്നൽ’, ‘ഹിറ്റ്ലർ’ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾ തമിഴിൽ സൂപ്പർഹിറ്റുകളാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ചിത്രം’ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ പരാജയപ്പെട്ടതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
1995-ൽ സന്തോഷ് ഭാരതിയുടെ സംവിധാനത്തിൽ ‘എങ്കിരുന്തോ വന്താൻ’ എന്ന പേരിലാണ് ‘ചിത്രം’ തമിഴിൽ റീമേക്ക് ചെയ്തത്. റോജയായിരുന്നു നായിക. എന്നാൽ ചിത്രം ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. ഈ ചിത്രം തമിഴിൽ വിജയിക്കില്ലെന്ന് തുടക്കത്തിലേ തനിക്ക് അറിയാമായിരുന്നുവെന്ന് സത്യരാജ് അഭിമുഖത്തിൽ പറഞ്ഞു.
“ലാൽ സാറിന് (മോഹൻലാൽ) ഒരു പ്രത്യേക ക്യൂട്ട്നെസ്സുണ്ട്. അത് എനിക്ക് കിട്ടില്ല എന്ന് എനിക്ക് അറിയാമായിരുന്നു. റീമേക്ക് ചെയ്യുമ്പോൾ തന്നെ ഇത് തമിഴിൽ ഓടില്ല എന്ന് ഞാൻ പറഞ്ഞിരുന്നതാണ്. എങ്കിലും എന്റെ ഫേവറേറ്റ് മലയാള സിനിമകളിൽ ഒന്നാണ് ചിത്രം,” – സത്യരാജ് വ്യക്തമാക്കി.
മമ്മൂട്ടിയുടെ ‘അമരം’ സിനിമയും തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്ന് സത്യരാജ് കൂട്ടിച്ചേർത്തു.
Sathyaraj Interview Chithram Movie Remake Mohanlal Chithram Engirundho Vanthan Tamil Cinema News Malayalam Cinema News
