Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരം ആദ്യ 2 ചരണങ്ങള്‍ മാത്രം; ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി

web_admin August 18, 2026 1 minute read
പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരം ആദ്യ 2 ചരണങ്ങള്‍ മാത്രം; ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി

ദില്ലി: പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് എഐസിസി ആസ്ഥാനത്തുണ്ടായ വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കോൺഗ്രസ്. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ (ഖണ്ഡങ്ങൾ) മാത്രമേ ആലപിക്കാവൂ എന്ന് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കോൺഗ്രസിന്റെ പരമ്പരാഗത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് വലിയ വിവാദമായിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിലക്കിയിട്ടും ഏര്‍പ്പാടാക്കിയ ഗായകസംഘം ആലാപനം തുടരുകയായിരുന്നു. നേതാക്കള്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, പരിപാടിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സേവാദളിനെതിരെ നടപടിയുണ്ടാകില്ല. ആലാപന പ്രോട്ടോക്കോളിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും സ്വാതന്ത്ര്യ ദിന ചടങ്ങായതിനാൽ മുഴുവൻ ആലപിക്കണമെന്ന ആശയക്കുഴപ്പം ഉണ്ടായതാണെന്നും സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പരിപാടികളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് എഐസിസി തങ്ങളുടെ പ്രോട്ടോക്കോൾ വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്.

#Congress #VandeMataram #AICC #NationalNews #MallikarjunKharge #SoniaGandhi #CongressControversy #SevaDal #DelhiNews #IndianPolitics

Post navigation

Previous: വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്നിന് ലോകത്താദ്യമായി അംഗീകാരം നൽകി യുഎഇ
Next: സീരിയൽ താരം അനുമോൾ വിവാഹിതയായി; വരൻ തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ്

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu