മുംബൈ: ഗൃഹവായ്പ ഉൾപ്പെടെയുള്ള ഫ്‌ലോട്ടിങ് റേറ്റ് വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). പുതിയ കരട് ചട്ടങ്ങൾ പ്രകാരം ഫ്‌ലോട്ടിങ് റേറ്റ് വായ്പകളുടെ പലിശനിരക്ക് പരമാവധി മൂന്ന് മാസത്തിനുള്ളിൽ പുനഃക്രമീകരിക്കേണ്ടി വരും. ഇതോടെ ആർബിഐ വരുത്തുന്ന മാറ്റങ്ങളുടെ ഫലം ബാങ്ക് ഉപഭോക്താക്കളിലേക്ക് വളരെ വേഗത്തിലെത്തും.
നിലവിൽ പല ബാങ്കുകളും വർഷത്തിൽ ഒരിക്കൽ മാത്രമാണ് വായ്പകളുടെ പലിശനിരക്കിൽ മാറ്റം വരുത്തുന്നത്. നിർദേശങ്ങൾ അന്തിമമായാൽ 2027 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 11 വരെ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നിർദേശത്തിൽ അഭിപ്രായങ്ങൾ അറിയിക്കാം.
ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പ്രധാന മാറ്റങ്ങൾ:
-
പലിശ കുറയുമ്പോൾ വേഗത്തിൽ ആശ്വാസം: ആർബിഐ റിപ്പോ നിരക്ക് കുറച്ചാൽ അതിന്റെ ആനുകൂല്യം മാസങ്ങളോളം കാത്തിരിക്കാതെ മൂന്ന് മാസത്തിനുള്ളിൽ വായ്പയെടുത്തവർക്ക് ലഭിക്കും.
-
പലിശ കൂടുമ്പോഴുള്ള മാറ്റം: അതേസമയം, കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തിയാൽ ആ ഭാരവും മുൻപത്തെക്കാൾ വേഗത്തിൽ വായ്പക്കാരിലേക്ക് എത്തും.
-
കൂടുതൽ സുതാര്യത: ആർബിഐ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ ആനുകൂല്യം വായ്പക്കാർക്ക് ലഭ്യമാക്കാൻ ബാങ്കുകൾ കാണിക്കുന്ന കാലതാമസം ഇല്ലാതാകും.
#RBIRules #HomeLoan #PersonalLoan #InterestRates #BankingNewsMalayalam #BusinessNews
