Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

’എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ആളാണ്, പെട്ടെന്ന് പോയപ്പോള്‍ പറ്റുന്നില്ല’; വേർപിരിയലിനെക്കുറിച്ച് വിനായകൻ

web_admin August 29, 2026 1 minute read
’എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ആളാണ്, പെട്ടെന്ന് പോയപ്പോള്‍ പറ്റുന്നില്ല’; വേർപിരിയലിനെക്കുറിച്ച് വിനായകൻ

ഭാര്യയുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ചും ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ വിനായകൻ. ഭാര്യയുമായി പിരിഞ്ഞതിന് ശേഷം വലിയ ശൂന്യത അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

19-ാം വയസ്സിൽ മഹാരാജാസ് കോളേജിൽ വെച്ച് ആരംഭിച്ച പ്രണയമായിരുന്നു തങ്ങളുടേതെന്ന് വിനായകൻ പറഞ്ഞു. “വഴക്കിട്ട ഒന്നുമല്ല ഞങ്ങൾ പിരിഞ്ഞത്. ഒരുമിച്ച് പോകാൻ പറ്റാത്തതുകൊണ്ടാണ് വേർപിരിഞ്ഞത്. 10-40 കൊല്ലം ഒപ്പമുണ്ടായിരുന്നയാൾ പെട്ടെന്ന് പോയപ്പോൾ താങ്ങാൻ പറ്റുന്നില്ല. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞത്, അത് അവളുടെ കുഴപ്പമല്ല. ഞാൻ സമാധാനം കൊടുത്തിരുന്നില്ല. എപ്പോഴും ഒച്ചപ്പാടും ബഹളവുമായി മുന്നോട്ടുപോകുന്നതിനേക്കാൾ രണ്ടുപേർക്കും നല്ലത് വേർപിരിയലാണെന്ന് തോന്നി. എന്റെ യൂട്യൂബ് റീചാർജ് പോലും ചെയ്തിരുന്നത് പുള്ളിക്കാരിയാണ്,” വിനായകൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഫ്ലാറ്റിലെ ബാൽക്കണിയിൽ വച്ച് നഗ്നതാപ്രദർശനം നടത്തിയ സംഭവത്തെക്കുറിച്ചും വിനായകൻ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ ബോധമുണ്ടായിരുന്നില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് റൈറ്റർ വന്നു പറഞ്ഞപ്പോഴാണ് കാര്യമറിയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Vinayakan #VinayakanInterview #MalayalamCinema #MollywoodNews #KeralaNews #FilmNews

Post navigation

Previous: ലഹരിവിൽപനയ്ക്ക് പുതിയ ഡിജിറ്റൽ വഴികൾ; ഗേ ഡേറ്റിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തൽ
Next: ഒരു വ്യക്തിക്ക് പരമാവധി എത്ര സിംകാർഡുകൾ ഉപയോഗിക്കാം? നിബന്ധന കർശനമാക്കി ടെലികോം വകുപ്പ്

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu