മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോളും ഭർത്താവ് ഭുവനേഷും യുട്യൂബ് വ്ലോഗിലൂടെ പങ്കുവെച്ച വിവരങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗർഭധാരണ വാർത്തകൾക്ക് വ്യക്തമായ മറുപടിയുമായി താരം രംഗത്തെത്തി. ഭുവനേഷിന്റെ വ്ലോഗിൽ “ഒരു വലിയ സർപ്രൈസ് ഉണ്ട്” എന്ന് പറഞ്ഞതിന് പിന്നാലെയാണ് അനുമോൾ ഗർഭിണിയാണെന്ന തരത്തിൽ കമന്റുകളും ഊഹാപോഹങ്ങളും ഉയർന്നത്.
തന്റെ സർപ്രൈസ് എന്താണെന്ന് വ്യക്തമാക്കാതെ തന്നെ, പ്രചരിക്കുന്ന അപവാദങ്ങൾക്കും ചില മോശം കമന്റുകൾക്കും പുതിയ വീഡിയോയിലൂടെ ശക്തമായ ഭാഷയിലാണ് അനുമോൾ പ്രതികരിച്ചത്.
വ്ലോഗിലെ സർപ്രൈസും വ്യാജ പ്രചാരണങ്ങളും
ഭുവനേഷിന്റെ വ്ലോഗിൽ തങ്ങൾക്കായി വലിയൊരു സർപ്രൈസ് വരാനുണ്ടെന്നും അത് മറ്റുള്ളവർക്ക് ചിലപ്പോൾ അത്ര വലിയ കാര്യമായി തോന്നണമെന്നില്ലെന്നും ഇരുവരും സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിന് താഴെ അനുമോൾ ഗർഭിണിയാണെന്ന മട്ടിൽ ചിലർ വ്യാപകമായി കമന്റുകൾ ഇടാൻ തുടങ്ങി. അതിൽ പോസിറ്റീവായ കാര്യങ്ങൾക്കൊപ്പം വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മോശമായതുമായ പല കമന്റുകളും ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. “വിവാഹത്തിന് മുൻപ് ഗർഭിണിയാകുന്നത് കുഴപ്പമില്ല, കുഞ്ഞ് ഭുവന്റേതായിരിക്കണം” എന്നിങ്ങനെ തികച്ചും മോശമായ കമന്റുകൾ കണ്ടപ്പോൾ വിഷമം തോന്നിയെന്ന് അനു വ്യക്തമാക്കി.
ഗർഭിണിയായാൽ എന്താണ് പ്രശ്നം?
തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങൾക്ക് നേരിട്ട് മറുപടി നൽകിയ അനുമോൾ, താൻ ഗർഭിണിയാണെന്ന് പലരും പറയുന്നുണ്ടെന്നും ഇനി ഗർഭിണിയായാൽ അതിൽ എന്താണ് തെറ്റെന്നും ചോദിച്ചു. “ഇനിയിപ്പോൾ ഞാൻ ഗർഭിണിയായാൽ എന്താണ് പ്രശ്നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ, ആരും ആകാത്തൊരു കാര്യമാണോ അത്? എന്താണ് ആ സർപ്രൈസ് എന്നത് ഞാൻ വഴിയേ പറയാം. ഭുവനേഷിന്റെ വീട്ടുകാർക്ക് അത് അറിയാം, എന്നാൽ എന്റെ വീട്ടുകാർക്ക് അറിയില്ല” എന്ന് അനുമോൾ വ്യക്തമാക്കി.
കഷ്ടപ്പെട്ട് നേടിയ ജീവിതം
ഏറെ സ്ട്രഗിൾ ചെയ്താണ് താൻ ഇന്നത്തെ നിലയിലെത്തിയതെന്നും സ്വന്തം അധ്വാനം കൊണ്ടാണ് കല്യാണം നടത്തിയതെന്നും അനുമോൾ കൂട്ടിച്ചേർത്തു. ആരിൽ നിന്നും പണം വാങ്ങിയല്ല താൻ വിവാഹം കഴിച്ചത്. തന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടപ്രകാരമാണ് കല്യാണം നടന്നത്. ജീവിതത്തിൽ ഒരാളും രക്ഷപ്പെടരുതെന്ന് വിചാരിക്കരുത്. ശത്രുക്കൾക്കാണെങ്കിൽ പോലും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും, താൻ വിചാരിച്ചതെല്ലാം നേടാൻ കഴിഞ്ഞതിൽ ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും അനുമോൾ പറഞ്ഞു.
Anumol Anumol Marriage Anumol Husband Bhuvanesh Bigg Boss Malayalam 7 Winner Anumol YouTube Vlog Malayalam Cinema News Anumol Pregnant Rumours Celebrity News Malayalam
