തിരുവനന്തപുരം: സിവിൽ സർവീസ് സ്വപ്നം കാണുന്ന ആയിരം മിടുക്കരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു സാംസൺ ഫൗണ്ടേഷനും ലീഡ് IAS അക്കാദമിയും സംയുക്തമായി 1,000 വിദ്യാർത്ഥികൾക്ക് യുപിഎസ്സി (UPSC) സിവിൽ സർവീസ് പരിശീലനത്തിനുള്ള സ്കോളർഷിപ്പ് നൽകും. ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് ഈ വൻ പ്രഖ്യാപനം നടത്തിയത്.
സാമ്പത്തിക പരിമിതികൾ മൂലം ഒരു വിദ്യാർത്ഥിയുടെയും സിവിൽ സർവീസ് സ്വപ്നം തടസ്സപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ലീഡ് IAS അക്കാദമി വ്യക്തമാക്കി. സിവിൽ സർവീസ് പരിശീലനത്തിന് പുറമെ വ്യക്തിഗത മെന്റർഷിപ്പ്, സ്കിൽ-ബേസ്ഡ് ലേണിംഗ്, വ്യക്തിത്വ വികസനം, ആശയവിനിമയശേഷി, ക്രിട്ടിക്കൽ തിങ്കിംഗ്, ലീഡർഷിപ്പ് സ്കിൽസ് എന്നിവയ്ക്കും ഈ പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നൽകും.
സഞ്ജു സാംസണിന്റെ സ്വദേശമായ വിഴിഞ്ഞം, സമീപ തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കും. ഓരോ വിദ്യാർത്ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് കൃത്യമായ മാർഗ്ഗനിർദ്ദേശത്തിലൂടെ ലക്ഷ്യത്തിലെത്തിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗ്രൗണ്ടിൽ രാജ്യത്തിനായി തിളങ്ങിയ സഞ്ജു, ഇനി രാജ്യത്തെ നയിക്കാൻ ആഗ്രഹിക്കുന്ന ഒരു പുതിയ തലമുറയെ കൈപിടിച്ചുയർത്താനുള്ള വലിയ ചുവടുവെപ്പിലാണ്.
#SanjuSamson #LeadIAS #CivilServices #UPSCScholarship #KeralaNews #SanjuSamsonFoundation #UPSCCoaching #MalayalamNews #EducationNews
