കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 880 രൂപ വർധിച്ച് 1,13,920 രൂപയിലെത്തി. ഗ്രാമിന് 110 രൂപ വർധിച്ച് 14,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 11,700 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയായി തുടരുന്നു.
യുഎസ് പണപ്പെരുപ്പക്കണക്കുകൾ വെള്ളിയാഴ്ച പുറത്തുവരാനിരിക്കെ, രാജ്യാന്തര വിപണിയിൽ ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 27 ഡോളറിന്റെ നേട്ടത്തോടെ സ്വർണവില 4,439 ഡോളറിലെത്തി.
പണപ്പെരുപ്പക്കണക്കുകളിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ കൂട്ടുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. പണപ്പെരുപ്പം കുറഞ്ഞാൽ പലിശനിരക്ക് കൂട്ടുന്നത് ഒഴിവാകുകയും ഗോൾഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം കൂടുതൽ ഒഴുകുകയും ചെയ്യും. ഇത് സ്വർണവില ഇനിയും ഉയരാൻ കാരണമായേക്കാം. എന്നാൽ അടുത്ത ദിവസങ്ങളിൽ കണക്കുകൾ പുറത്തുവരുന്നതോടെ മാർക്കറ്റിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
#GoldRate #GoldPriceKerala #GoldRateToday #KeralaEconomy #BusinessNews #MalayalamNews #GoldMarket #FinancialNews
