ശാസ്ത്ര-സാങ്കേതിക, ഡിജിറ്റൽ ക്രിയേറ്റീവ് മേഖലകളിൽ ആഴത്തിലുള്ള പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി വൻ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുമായി (IICT) സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി 100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.
ആനിമേഷൻ, ഗെയിമിങ്, വിഎഫ്എക്സ്, വെർച്വൽ ആർട്ട് ഡിപ്പാർട്ട്മെന്റ് കണ്ടന്റ് ക്രിയേഷൻ, മീഡിയ ടെക് വർക്ക്ഫ്ലോ, ഇ-സ്പോർട്സ് മാനേജ്മെന്റ് തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഒരു വർഷ ഡിപ്ലോമ, 4-6 മാസ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. കോഴ്സ് ഫീസിന്റെ 50 മുതൽ 80 ശതമാനം വരെ സ്കോളർഷിപ്പായി ലഭിക്കും. ‘നെറ്റ്ഫ്ലിക്സ് ഇന്ത്യ ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റി’യുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സാറൻഡോസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം. വിദ്യാർത്ഥികൾക്കും നിലവിൽ ജോലിയുള്ളവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടവിധം:
ഓൺലൈൻ പരീക്ഷ, IICT ഫാക്കൽറ്റിയും നെറ്റ്ഫ്ലിക്സ് പ്രതിനിധികളും അടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ netflixscholars.iict.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് www.iict.org സന്ദർശിക്കുക.
#NetflixScholarship #NetflixIndia #CreativeTechnology #IICT #ScholarshipAlert #EducationNews #MalayalamNews
