Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാള്‍, ഫസ്റ്റ് ലുക്ക് പുറത്ത്

web_admin April 25, 2026 1 minute read
ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാള്‍, ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ഒരു ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഒരുങ്ങുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓപ്പറേഷൻ ത്രാളിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്.

ജമ്മു കശ്‍മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ‘ഓപ്പറേഷൻ ത്രാൾ’, മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്‌ടായി വിലയിരുത്തപ്പെടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ തന്നെ ദേശീയതലത്തിൽ ചർച്ചകൾക്ക് വഴിതെളിയുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നതാണ്.

” ‘ഓപ്പറേഷൻ ത്രാൾ’ എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍ ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്റെ സ്കെയിൽ വളരെ വലുതാണ് – അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ജയസൂര്യ പറഞ്ഞു.

നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റുനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്റെ ശ്രമമാണ് ‘ഓപ്പറേഷൻ ത്രാൾ’ എന്ന് സംവിധായകൻ രതീഷ് വേഗ പറഞ്ഞു.

സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.

പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കല സംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് ആതിര ദിൽജിത്ത് & വാഴൂർ ജോസ് , മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.

Post navigation

Previous: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡിട്ടു; നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി
Next: കറുപ്പിന്റെ രാഷ്ട്രീയം ചർച്ചയാക്കി ‘ഇരുനിറം’

Related Stories

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

web_admin May 27, 2026 0
ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

web_admin May 26, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu