Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കറുപ്പിന്റെ രാഷ്ട്രീയം ചർച്ചയാക്കി ‘ഇരുനിറം’

web_admin April 25, 2026 1 minute read
WhatsApp Image 2026-04-25 at 14.46.47

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ അവസാന റൗണ്ടിൽ ഇടംപിടിച്ച് ശ്രദ്ധേയമായ ‘ഇരുനിറം’, ഇപ്പോൾ മനോരമ മാക്‌സ് ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് ലഭ്യമാണ്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ ദളിത് രാഷ്ട്രീയവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉള്ളുലയ്ക്കുന്ന ജീവിത നൊമ്പരങ്ങളും സിനിമ പച്ചയായി ആവിഷ്കരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിലെയും വിദ്യാർത്ഥി മരണങ്ങൾ വലിയ ചർച്ചയാകുന്ന ഈ വർത്തമാന സാഹചര്യത്തിൽ, അങ്ങേയറ്റം സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ചിത്രം ഉയർത്തിപ്പിടിക്കുന്നത്.

അമ്പിളി എന്ന കൊച്ചു പെൺകുട്ടിയുടെയും അച്ഛൻ വേണുവിന്റെയും ലോകത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ലോകത്തിലെ ഏറ്റവും നല്ല നിറം ഏതാണ് എന്ന ചോദ്യത്തിന് കുട്ടിക്ക് ലഭിക്കുന്ന ഉത്തരങ്ങൾ നമ്മുടെ സാമ്പ്രദായിക ചിന്തകളെ മാറ്റിമറിക്കാൻ പോന്നതാണ്. ഒരു സ്കൂൾ പശ്ചാത്തലത്തിൽ ആരംഭിച്ച്, നിറത്തിന്റെ പേരിലുള്ള വേട്ടയാടലുകളിലേക്ക് വികസിക്കുന്ന കഥാഗതി സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കൃത്യമായി വരച്ചുകാണിക്കുന്നു. അമ്പിളിയായി നന്മയും വേണുവായി ദിനീഷും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.

ജാതിയും വംശീയതയും നിശബ്ദമായി സമൂഹത്തിൽ പടരുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സിനിമയുമായി വന്ന മാളോല പ്രൊഡക്ഷൻസിന് അഭിമാനിക്കാം. തമിഴ് സിനിമകളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ജാതി-വർണ്ണ രാഷ്ട്രീയം മലയാള സിനിമയിലും ഗൗരവമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സിനിമ കണ്ടുതീരുമ്പോൾ അമ്പിളിയെയും വേണുവിനെയും നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നെ കാണാൻ സാധിക്കും എന്നതും, സൗന്ദര്യബോധത്തിന്റെ വിപണി സാധ്യതകൾ മനുഷ്യനെ എങ്ങനെയെല്ലാം കവർന്നുതിന്നുന്നു എന്ന് ദൃശ്യവൽക്കരിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

അവാർഡ് സിനിമകളുടെ വിരസതകളൊന്നുമില്ലാതെ, ചടുലമായ എഡിറ്റിംഗും ഇമ്പമാർന്ന സംഗീതവും ‘ഇരുനിറം’ സമ്മാനിക്കുന്നു. മലയോരത്തിന്റെ പ്രകൃതി സൗന്ദര്യവും നിറഭേദങ്ങളും ഒപ്പിയെടുത്ത ഛായാഗ്രഹണം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകുന്നു. മനുഷ്യന്റെ പ്രതിഭയെ തിരിച്ചറിയേണ്ടത് നിറത്തിലല്ല, അവന്റെ കഴിവിനാണെന്ന വലിയ സന്ദേശം നൽകുന്ന ഈ ചിത്രം കേവലം ഒരു കാഴ്ച എന്നതിനപ്പുറം പ്രേക്ഷകനോട് ഗൗരവമായി സംവദിക്കുന്നുണ്ട്.

Post navigation

Previous: ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാള്‍, ഫസ്റ്റ് ലുക്ക് പുറത്ത്
Next: ‘വാഴ 2 ‘ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu