Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സോഷ്യൽ മീഡിയയിൽ ലൈവിട്ടു, ഒടുവിൽ കൈവിലങ്ങും; പിങ്ക് പോലീസിനെ വെല്ലുവിളിച്ച അഡ്മിൻ പിടിയിൽ

web_admin May 12, 2026
live

കൊല്ലം: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചിത്രം പകർത്തിയ പിങ്ക് പോലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നൽകിയതിന് പേജ് അഡ്മിൻ അറസ്റ്റിൽ. കെടിആർ മീഡിയ അഡ്മിൻ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തത്. പിങ്ക് പോലീസ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

മെയ്‌ 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ ഡ്യൂട്ടി ചെയ്തിരുന്ന പിങ്ക് പോലീസിന് എതിരെയായിരുന്നു തന്റെ പേജിലൂടെ വിഷ്ണു ലൈവ് ഇട്ടത്. ഹെൽമെറ്റ് ധരിക്കാതെ ക്ഷേത്രത്തിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ഫോട്ടോ എടുത്ത് ഫൈൻ ഇടാക്കുന്നു എന്നായിരുന്നു ആരോപണം. വിഷ്ണുവും ഭാര്യയും ക്ഷേത്ര ദർശനം കഴിഞ്ഞ് ഹെൽമെറ്റ്‌ ധരിക്കാതെ ബൈക്കിൽ പോയപ്പോൾ ക്ഷേത്ര പരിസരത്തു വെച്ച് ഫോട്ടോ എടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.

തുടർന്ന് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെ നിരവധി ക്രിമിനൽ കേസുകളിലും കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും വിഷ്ണു പ്രതിയാണെന്നാണ് കൊട്ടാരക്കര പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരിക്കുന്നതെന്നാണ് വിവരം.

Post navigation

Previous: യുപിഐ ഇടപാടുകളിൽ ‘ജാഗ്രതൈ’; ഒടിപിയും പിൻ നമ്പറും മാത്രം പോരാ, സുരക്ഷ ശക്തമാക്കി പുതിയ നിയന്ത്രണങ്ങൾ
Next: സിബിഐ അന്വേഷണം 10 സംസ്ഥാനങ്ങളിലേക്ക്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരള ബന്ധവും; രണ്ടു ജില്ലകളിൽ പരിശോധന

Related Stories

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രതിഷേധം കടുക്കുന്നു; തിരുവനന്തപുരത്ത് വൻ സംഘർഷം

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രതിഷേധം കടുക്കുന്നു; തിരുവനന്തപുരത്ത് വൻ സംഘർഷം

web_admin May 27, 2026 0
‘പാർട്ടി വിടുന്നു’ എന്ന വ്യാജ പ്രചാരണം: വ്യക്തി അധിക്ഷേപത്തിനെതിരെ ടി.എൻ. പ്രതാപൻ എസ്പിക്ക് പരാതി നൽകി

‘പാർട്ടി വിടുന്നു’ എന്ന വ്യാജ പ്രചാരണം: വ്യക്തി അധിക്ഷേപത്തിനെതിരെ ടി.എൻ. പ്രതാപൻ എസ്പിക്ക് പരാതി നൽകി

web_admin May 26, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu