അമ്മൂമ്മയുമായുള്ള പ്രശ്നങ്ങൾ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ നടി അഹാന കൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിരുന്നു. സൈബർ ആക്രമണം കനത്തതോടെ അഹാനയ്ക്ക് പൂർണ പിന്തുണയുമായെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു കൃഷ്ണയുടെ വൈകാരിക കുറിപ്പ്. അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു പഴയകാല ചിത്രവും സിന്ധു പങ്കുവച്ചിട്ടുണ്ട്.
‘‘അമ്മു… എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർഥത താല്പര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു.. നീ ഒരു തെറ്റും ചെയ്തിട്ടില്ല… ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്…’’- എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്.
തനിക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുമ്പോഴും അമ്മ നൽകിയ ഈ പിന്തുണയാണ് തനിക്ക് ഏറ്റവും വലുതെന്ന് അഹാനയും വ്യക്തമാക്കി. സിന്ധു കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി റീഷെയർ ചെയ്തു കൊണ്ട് എനിക്ക് ഇതാണ് പ്രധാനം എന്നാണ് അഹാന സ്വന്തം സ്റ്റോറിയിൽ കുറിച്ചത്. കസിൻ തൻവിയുടെ വ്ലോഗും അതിന് പിന്നാലെ അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രോശങ്ങൾക്ക് കാരണമായിരുന്നു. സിന്ധു കൃഷ്ണയുടെ സ്റ്റോറി സിന്ധു കൃഷ്ണയുടെ സ്റ്റോറി ഇൻസ്റ്റഗ്രാം അഹാനയുടെ സ്വഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. താൻ പങ്കുവച്ച വിശദീകരണ വിഡിയോ അഹാന ഇതിനോടകം തന്നെ പിൻവലിച്ചിട്ടുണ്ട്. തൻവിയും വിഡിയോകൾ നീക്കം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് അഹാന വ്യക്തമാക്കിയത്.
#ahanakrishna#sindhukrishna
