Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കള്ളത്തൂക്കത്തിനും കരിഞ്ചന്തയ്ക്കും അന്ത്യം; റേഷൻ കടകളിൽ ഗുണഭോക്താക്കളുടെ ചിത്രവും തെളിയും

web admin July 8, 2026 1 minute read
Untitled-2-web

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ കള്ളത്തൂക്കത്തിനും ക്രമക്കേടുകൾക്കും വിരാമമിടാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഒരുങ്ങുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് ത്രാസ് നിർബന്ധമാക്കാനാണ് തീരുമാനം. ഇ-പോസ് സംവിധാനവുമായി ഇത് ബന്ധിപ്പിച്ച് റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം, റേഷൻ വിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്ന രീതിയിൽ കടകളെ ആധുനികവത്കരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ യഥാർഥ ഗുണഭോക്താവിന് തന്നെയാണ് റേഷൻ ലഭിക്കുന്നതെന്ന് കൂടുതൽ കൃത്യതയോടെ ഉറപ്പാക്കാനാകും.

ഇ-പോസ് സംവിധാനവും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രവും സംയോജിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് ഇതുവരെ പൂർണമായി നടപ്പായിരുന്നില്ല. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനായി ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.

ചില റേഷൻ വ്യാപാരികൾ വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിന്റെ മുഴുവൻ തുകയും സർക്കാരിൽ അടയ്ക്കുന്നില്ലെന്ന പരാതികളും, അളവിൽ ക്രമക്കേടുകൾ, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് തുടങ്ങിയ ആരോപണങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി

Post navigation

Previous: കുട്ടികൾക്കെതിരെയുള്ള അതിക്രമം: ആറുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് 1.6 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
Next: ക്ഷീണവും വിശപ്പില്ലായ്മയും വെറുതെയല്ല; കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu