മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തുന്നു. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം പൂർണ്ണമായും നർമ്മത്തിൽ ചാലിച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് അണിയറയിൽ ഒരുങ്ങുന്നത്.
അവറാച്ചന്റെയും മക്കളുടെയും കുടുംബ ബന്ധങ്ങളും അവർക്കിടയിലെ രസകരമായ സംഭവവികാസങ്ങളും സാമൂഹിക ബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം. സംവിധായകൻ തമ്പിയും ജോസഫ് വിജീഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അണിയറ പ്രവർത്തകർ:
-
സഹ നിർമ്മാണം: ജസ്റ്റിൻ സ്റ്റീഫൻ
-
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്
-
ഛായാഗ്രഹണം (DOP): സജിത് പുരുഷൻ
-
എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്
-
സംഗീത സംവിധാനം: സനൽ ദേവ്
-
ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ
-
ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി
-
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
-
മേക്കപ്പ്: റഷീദ് അഹമ്മദ്
-
സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ
-
സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ
-
പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്
-
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ
-
ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ: ഓസ്റ്റിൻ എബ്രഹാം
-
അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു
-
സ്റ്റിൽസ്: ബിജിത് ധർമ്മടം
-
മാർക്കറ്റിംഗ് & ഡിജിറ്റൽ: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്
-
അഡ്വെർടൈസിങ്: ബ്രിങ് ഫോർത്ത്
-
വി എഫ് എക്സ്: പ്രോമിസ് സ്റ്റുഡിയോസ്
-
പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്
-
പി ആർ ഒ: പ്രതീഷ് ശേഖർ
