Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സിബിഎസ്ഇ ഓണ്‍ സ്ക്രീൻ മാർക്കിങ്: കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ്

web_admin June 8, 2026 1 minute read
സിബിഎസ്ഇ ഓണ്‍ സ്ക്രീൻ മാർക്കിങ്: കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ്

സിബിഎസ്ഇ (CBSE) പരീക്ഷകളുടെ മൂല്യനിർണയത്തിനായി കൊണ്ടുവന്ന ഒഎസ്എം (ഓണ്‍ സ്ക്രീൻ മാർക്കിങ്) സംവിധാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐ (NSUI) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തര നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജി ഈ മാസം 12-ന് കോടതി വീണ്ടും പരിഗണിക്കും.

പരീക്ഷണ ഘട്ടത്തിൽ തന്നെ വൻ പരാജയമെന്ന് തെളിഞ്ഞ ഒഎസ്എം സംവിധാനം, സിബിഎസ്ഇ ധൃതിപ്പിടിച്ച് നടപ്പാക്കുകയായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്ലസ്ടു പരീക്ഷയ്ക്ക് വെറും ഒരു മാസം മുൻപ് മാത്രമാണ് ദില്ലിയിലെ പ്രമുഖ സ്കൂളുകളിൽ ഈ പരിഷ്ക്കരണത്തിനായുള്ള ട്രയൽ റൺ നടത്തിയത്.

സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവടങ്ങളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെയാണ് ട്രയൽ റണ്ണിന്റെ മേൽനോട്ടത്തിനായി നിയോഗിച്ചിരുന്നത്. ഉത്തക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതിയാണ് ഇവർ പരീക്ഷിച്ചു നോക്കിയത്.

എന്നാൽ പരീക്ഷണത്തിന്റെ തുടക്കത്തിൽ തന്നെ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങളാണ് ഈ സംവിധാനത്തിൽ ഉയർന്നുവന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ഈ പരിഷ്കാരം കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയതിനെതിരെയാണ് ഇപ്പോൾ കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ചില ഉത്തരങ്ങൾക്ക് മാർക്ക് കൂട്ടി നൽകുമ്പോൾ അത് കുറവായി രേഖപ്പെടുത്തുന്നു, നൽകിയ മാർക്ക് യഥാർത്ഥമായി സ്ക്രീനീൽ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തിൽ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കിൽ ഒന്നിന് മാത്രമേ മാർക്ക് നൽകാൻ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാർക്ക് എല്ലാം രേഖപ്പെടുത്തിയാലും കംപ്യൂട്ടറിൽ ചിലത് വിട്ടുപോകുന്നു, ബ്ലാങ്കായ പേജുകൾക്ക് വരെ മാർക്ക് ഇടാൻ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അന്ന് രേഖപ്പെടുത്തി.

ഇക്കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി ബോർഡിനെ ധരിപ്പിച്ചു. ഒപ്പം ഒഎസ്എം ഒരു കൊല്ലമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാർശയും ഇവർ നൽകി. എന്നാൽ ബോർഡ് ഇതിന് തയ്യാറായില്ല. പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം ഒഎസ്എം നടപ്പാക്കണം എന്ന നിർദ്ദേശവും സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും അംഗീകരിച്ചില്ല. പരീക്ഷ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്.

Post navigation

Previous: ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
Next: ശരീരം തരുന്ന സൂചനകൾ കാണാതെ പോകരുത്; ബ്രെയിൻ ട്യൂമർ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu