Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

മുഖ്യമന്ത്രി പദം: കെ.സി. വേണുഗോപാലിന് പിന്തുണയുമായി എം.പി. വിൻസന്റ്; ‘സതീശനെപ്പോലെ തന്നെ യോഗ്യൻ’

web_admin May 7, 2026 1 minute read
vincent

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരള കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ മുറുകവേ, കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎ എം.പി. വിൻസന്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുമ്പോഴും, കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ പ്രചാരണങ്ങൾ തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

‘കോൺഗ്രസ് മുക്ത ഇന്ത്യ’ എന്ന ബിജെപി മുദ്രാവാക്യത്തിനും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനും ഇടയിൽ പാർട്ടി തകർന്നുപോകുമെന്ന് കരുതിയ ഘട്ടത്തിൽ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവാണ് കെ.സി. വേണുഗോപാൽ എന്ന് വിൻസന്റ് കുറിച്ചു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ഉത്തരേന്ത്യൻ നേതാക്കൾ പോലും പദവികൾക്കായി പാർട്ടി വിട്ടുപോയപ്പോൾ അചഞ്ചലനായി നിന്ന സംഘാടകനാണ് അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിട്ട ഒരു കറുത്ത ദശകത്തിലൂടെയാണ് നാം കടന്നുപോയത്. 2014-ൽ കോൺഗ്രസ് ഭരണത്തിൽ നിന്നും പുറത്തായതോടെ ‘കോൺഗ്രസ് മുക്ത ഇന്ത്യ’ എന്ന പ്രഖ്യാപനവുമായി ബിജെപി നയിച്ച രാഷ്ട്രീയ യുദ്ധം കേവലം അധികാരത്തിന് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് ഈ രാജ്യത്തിന്റെ മതേതര അടിത്തറയെ തകർക്കാനുള്ള പദ്ധതിയുടേതായിരുന്നു. അമിത് ഷായുടെ കുശാഗ്രബുദ്ധിയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പോലുള്ള കേന്ദ്ര ഏജൻസികളെ ചട്ടുകമാക്കി നേതാക്കളെ ഭയപ്പെടുത്തിയുള്ള തന്ത്രങ്ങളും ഇതിന് ആക്കം കൂട്ടി. അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകളുടെ പണമൊഴുക്കും ആർഎസ്എസിന്റെ ചിട്ടയായ സംഘടനാ സംവിധാനവും ഒത്തുചേർന്നപ്പോൾ ഇന്ത്യൻ ജനാധിപത്യം അസ്തമിക്കുകയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും ഭയപ്പെട്ട കാലമായിരുന്നു അത്.

​രാഹുൽ ഗാന്ധിയുടെ വലംകൈയ്യായി നിന്ന ഉത്തരേന്ത്യൻ നേതാക്കളെ പോലും ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചു. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെപ്പോലുള്ള മുതിർന്ന നേതാക്കളും, ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ രാഹുലിന്റെ നിഴലായിരുന്ന യുവതുർക്കികളും കോൺഗ്രസ് നൽകിയ എല്ലാ പദവികളും അനുഭവിച്ച ശേഷം അധികാരത്തിനും കേസുകളിൽ നിന്നുള്ള രക്ഷയ്ക്കുമായി കളംമാറി. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തിയും, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ വിള്ളലുണ്ടാക്കിയും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ, കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം വരാനിരിക്കുന്ന പതനത്തിന്റെ വക്കിലാണെന്ന് പലരും വിശ്വസിച്ചു.

​എന്നാൽ, ആ പ്രതിസന്ധി ഘട്ടത്തിലും തളരാതെ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു പിടിച്ച ഒരു നേതാവുണ്ട്; മലയാളിയായ കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് നേരെ കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തിയപ്പോഴും, പാർട്ടിയെ തകർക്കാൻ പുറത്തുനിന്നും അകത്തുനിന്നും ശ്രമങ്ങൾ ഉണ്ടായപ്പോഴും അചഞ്ചലനായി നിന്ന സംഘാടകനാണ് അദ്ദേഹം. ഇന്ത്യ ജോഡോ യാത്ര എന്ന ഐതിഹാസിക മുന്നേറ്റത്തിന്റെ വിജയത്തിന് പിന്നിലെ സൂത്രധാരനും, ചിതറിപ്പോയ പ്രതിപക്ഷ നിരയെ ‘ഇന്ത്യ’ (INDIA) മുന്നണി എന്ന കുടക്കീഴിൽ അണിനിരത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതും കെ.സിയാണ്. പദവികൾക്കായി പാർട്ടി

വിട്ടുപോയവരുടെ നിര നീളുമ്പോഴും, നിശബ്ദനായി പാർട്ടിക്ക് കരുത്തുപകരാൻ കെ.സി കാണിച്ച ആർജ്ജവം വിസ്മരിക്കാവതല്ല. ​കേരളത്തിലെ കോൺഗ്രസിനെ സജീവമാക്കുന്നതിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് വഹിക്കുന്ന പങ്കിനെ ആദരിക്കുമ്പോഴും, കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ പ്രവണതകൾ തിരുത്തപ്പെടേണ്ടതാണ്. ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കോൺഗ്രസിനെ ശ്വാസം മുട്ടിച്ചപ്പോൾ അതിനെ അതിജീവിച്ച് പാർട്ടിയെ ഇന്ന് ഇന്ത്യയുടെ ഔദ്യോഗിക പ്രതീക്ഷയാക്കി മാറ്റാൻ രാഹുൽ ഗാന്ധിക്കൊപ്പം കെ.സിയും വിയർപ്പൊഴുക്കിയിട്ടുണ്ട്. വി.ഡി. സതീശനെപ്പോലെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ എല്ലാ യോഗ്യതകളുമുള്ള നേതാവാണ് അദ്ദേഹം.

Post navigation

Previous: ഡിസൈനിലും കരുത്തിലും മാറ്റം; ഐഫോൺ 18-നെ കാത്ത് ആരാധകർ
Next: അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്

Related Stories

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രതിഷേധം കടുക്കുന്നു; തിരുവനന്തപുരത്ത് വൻ സംഘർഷം

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രതിഷേധം കടുക്കുന്നു; തിരുവനന്തപുരത്ത് വൻ സംഘർഷം

web_admin May 27, 2026 0
ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

web_admin May 26, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu