കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണും മോതിരവും കണ്ടെത്തിയതോടെയാണ് ഇവർ പുഴയിൽ അകപ്പെട്ടതാകാം എന്ന നിഗമനത്തിലേക്ക് എത്തിയത്.
സംഭവത്തെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
