Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സെപ്റ്റംബർ വരെ സൗജന്യം; കുട്ടികളുടെ ആധാറിൽ നിർബന്ധിത ബയോമെട്രിക് പുതുക്കാൻ അവസരം

web admin June 26, 2026 1 minute read
Untitled-2-web

ആധാർ എടുത്ത കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) എന്നിവ നിർബന്ധമായും പുതുക്കുന്നത് 2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്തു നൽകും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്.

സമയബന്ധിതമായി ബയോമെട്രിക് പുതുക്കുന്നതിലൂടെനീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

ഇത് കൂടാതെ, നവജാതശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻട്രോൾ ചെയ്യാം. 0 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാവും.കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.

പരാതി പരിഹാര നമ്പറുകൾ :

സിറ്റിസൺ കോൾ സെൻറർ-1800 4251 1800, 0471 2335523, സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ-0471 2525442.

#aadhar#children#biometric#itmission

Post navigation

Previous: ക്യാൻസർ വേദനയേക്കാൾ വലിയ സങ്കടം, 11 വയസ്സ് മുതൽ നോക്കിയതാണ്, അവൻ ഇതുവരെ തിരിഞ്ഞുനോക്കിയില്ല: കിച്ചുവിനെക്കുറിച്ച് രേണു സുധി
Next: അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകൾക്ക് ഇനി വാട്‌സ്ആപ്പ് മുന്നറിയിപ്പ് നൽകും; പുതിയ സുരക്ഷാ ഫീച്ചർ ഉടൻ

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu