തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ചു. പവന് 520 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ മാറ്റം.
വില വർധിച്ചതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഉയർന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2,500 രൂപയുമാണ് വിപണി നിരക്ക്.
#GoldRateKerala #GoldPriceToday #KeralaNews #BusinessNews #GoldAndSilverRate #MarketUpdate #MalayalamNews
