കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 95 രൂപ ഉയർന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,195 രൂപയായി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,560 രൂപയായി ഉയർന്നു.
18 കാരറ്റ് സ്വര്‍ണവിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 75 രൂപ വർധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യാന്തര വിപണിയും ക്രൂഡോയിൽ വിലയും:
-
ആഗോള സ്വര്‍ണവില: രാജ്യാന്തര വിപണിയിലും സ്പോട്ട് ഗോൾഡ് നിരക്ക് 0.46 ശതമാനം ഉയർന്ന് ഔൺസിന് 4,387.03 ഡോളറിലെത്തി.
-
ക്രൂഡോയിൽ വില വർധന: വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡോയിൽ വില 0.89 ശതമാനം ഉയർന്ന് ബാരലിന് 83.94 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡോയിലിന് 0.78 ശതമാനം വർധനവോടെ ബാരലിന് 89.60 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇടിവോടെ ഓഹരി വിപണി:
സ്വർണത്തിനും ക്രൂഡോയിലിനും വില ഉയരുമ്പോൾ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
-
നിഫ്റ്റി: 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
-
സെൻസെക്സ്: 244 പോയിന്റ് ഇടിഞ്ഞ് 77,910ൽ വ്യാപാരം പൂർത്തിയാക്കി.
