Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഹോട്ടലുകൾക്ക് ആശ്വാസ വാർത്ത; വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വൻതോതിൽ കുറയാൻ സാധ്യത

web admin June 26, 2026 1 minute read
Untitled-2-web

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വൻതോതിൽ കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് 500 രൂപ മുതൽ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്ത മാസം ഒന്നാം തീയതി എണ്ണക്കമ്പനികൾ പുതിയ വില പ്രഖ്യാപിക്കും.

പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനും വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കാരണമായത്. എന്നാൽ നിലവിൽ എണ്ണ ഇറക്കുമതി സാധാരണ നിലയിലായെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആവശ്യത്തിന് എൽ.പി.ജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിൽ, വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലുൾപ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലായിരുന്നു. പല ഹോട്ടലുകളും ഇതിനോടകം അടച്ചുപൂട്ടേണ്ടിയും വന്നു.

എന്നാൽ നിയന്ത്രണങ്ങൾ മാറുകയും വില വൻതോതിൽ കുറയുകയും ചെയ്യുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകൾക്ക് വീണ്ടും തുറന്നു പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി ശേഖരം ഇതിനകം തന്നെ കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. വിതരണം പഴയപടിയാക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ വാണിജ്യ എൽ.പി.ജി വിപണി പൂർണ്ണമായും സാധാരണ നിലയിലാകും.

#commercialcylinderprice#hotel

Post navigation

Previous: എബോള വ്യാപനം: അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ
Next: കുട്ടികളുടെ സുരക്ഷ എവിടെ? അംഗൻവാടി ജീവനക്കാരി കുഞ്ഞിനെ ചവിട്ടി താഴെയിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

web_admin August 19, 2026
അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

web_admin August 18, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu