Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ജാഗ്രത! അസമിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പാലം തകർന്ന് റെയിൽ ഗതാഗതം നിശ്ചലമായി, 22,000 പേർ ദുരിതത്തിൽ

web admin June 29, 2026 1 minute read
Untitled-2-web

ഭുവനേശ്വർ: അസമില്‍ കനത്ത മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയം. 22,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ദുരന്തത്തില്‍ കേന്ദ്രത്തില്‍ നിന്ന് എല്ലാ വിധ സഹായങ്ങളും ഉടന്‍ ലഭ്യമാക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ വേഗതയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഹിമന്ത ബിശ്വ ശര്‍മയുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അസമിലെ ധേമാജി ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. നിരവധി പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് സിമെന്‍ നദിയിലെ റെയില്‍വേ പാലത്തിന്റെ ഒരു തൂണ്‍ ഭാഗികമായി തകര്‍ന്നത് റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു.

ആര്‍ക്കിപഥര്‍-സിമെന്‍ ചാപാരി സ്റ്റേഷനുകള്‍ക്കിടയിലുള്ള പാലത്തിന്റെ സമീപത്തെ മണ്ണ് ഒലിച്ചുപോയതാണ് തൂൺ തകരാൻ കാരണം. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. അതേസമയം, മഴക്കെടുതിയില്‍ അരുണാചല്‍ പ്രദേശില്‍ മരണം മൂന്നായി. ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി ജില്ലകള്‍ ഒറ്റപ്പെട്ടു. മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

#assam#arunachalpradesh

Post navigation

Previous: സൂര്യ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്തകൾ വ്യാജം; നിലപാട് വ്യക്തമാക്കി ഫാൻസ് അസോസിയേഷൻ, ആ പ്രസംഗത്തിന് പിന്നിൽ…
Next: അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന ലഹരി പാർലറുകൾ; വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’, മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu