തിരുവനന്തപുരം: വരുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ ‘വന്ദേമാതരം’ ആലപിക്കണമെന്ന് നിർദേശമില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറിലാണ് വന്ദേമാതരത്തെക്കുറിച്ച് പരാമർശമില്ലാത്തത്. ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്.
പ്രോട്ടോക്കോൾ ഓഫീസറുടെ മാർഗനിർദേശം: സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർ നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കുള്ള പൊതുമാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്.
#IndependenceDay #KeralaEducation #PublicInstructionDirector #KeralaNews #SchoolNews #MalayalamNews
