ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ദാരുണമായ അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കഴിഞ്ഞ ജൂൺ 21-ന് ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്.
ഖത്തർ സർക്കാരിനും അവിടത്തെ ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹവും എംബസിയും ഈ പ്രയാസകരമായ ഘട്ടത്തിൽ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി എംബസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മറ്റ് അടിയന്തിര സഹായങ്ങൾക്കുമായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന ഫോൺ നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു:
-
ഫോൺ നമ്പറുകൾ: +974 5564 7502, +974 5538 4683
-
ഇമെയിൽ വിലാസം: cons.doha@mea.gov.in
