Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തും’; വമ്പൻ വാ​ഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

web admin July 2, 2026
Untitled-2-web

ഇന്ത്യയുടെ വികസന കഥയിൽ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയെ കുഞ്ഞനിയത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വളർച്ചയിൽ ജപ്പാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശ്വാസത്തിൽ പടുത്തുയർത്തിയിരുന്നു. ആഗോളതലത്തിൽ പലതും അനിശ്ചിതാവസ്ഥയിലാണ്.

അതിനാൽ ഇന്ത്യ ജപ്പാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിനും പുതിയ തലങ്ങൾ രൂപപ്പെടുന്നു. ഇന്ത്യയിൽ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി സഹകരണമുണ്ടാകുമെന്ന് മോദി വ്യക്തമാക്കി.

ഫാർമസി, നിർണ്ണയ ധാതു, ഗതാഗത, ഊർജ മേഖലകളിൽ പുതിയ കരാറുകൾക്ക് ധാരണയായി. ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേം ഇന്ത്യയിലെത്താൻ ലക്ഷ്യമാക്കിയുള്ള സഹകരണത്തിന് ധാരണ. അർദ്ധചാലകമേഖകയിലും ഇലക്ട്രോണിക് ചിപ്പുകളുടെയും വിതരണം തടസം കൂടാതെ പൂർത്തിയാക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

മോദിയെ ജ്യേഷ്ഠ സഹോദരനെന്ന് വിഷേഷിപ്പിച്ച സനയ് തകയ്ച്ചി ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്നു നില്ക്കുമെന്ന് വ്യക്തമാക്കി. രാവിലെ രാഷ്ട്രപതി ഭവനിൽ സനായ് തകയ്ചിക്ക് ഊഷ്മള സ്വീകരണം നൽകി. രണ്ടു രാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിൻറെ ഇരട്ടിയാക്കാനും തീരുമാനിച്ചു. ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിൽ രണ്ടു രാജ്യങ്ങളും കരാറിൽ ഒപ്പു വച്ചു.

Post navigation

Previous: കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി; അറസ്റ്റ് വിലക്ക് നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി
Next: പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu