Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4K ദൃശ്യമികവോടെ സേതുമാധവൻ ജൂലൈ 10ന് എത്തും!

web admin July 3, 2026 1 minute read
Untitled-2-web

മലയാളികളുടെ മനസ്സിൽ ഇന്നും തീരാവേദനയായി തുടരുന്ന സേതുമാധവന്റെ വിങ്ങലും ശൂന്യതയും വെള്ളിത്തിരയിൽ വീണ്ടും എത്തുന്നു. 37 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ വിസ്മയമായ ‘കിരീടം’ പുതിയ ദൃശ്യ-ശ്രാവ്യ മികവോടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ജൂലൈ 10ന് ചിത്രം റീ റിലീസിനൊരുങ്ങുകയാണ് 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തോടെയും പുതുക്കിയെടുത്ത ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ കഴിഞ്ഞദിവസം കൊച്ചിയിൽ വെച്ച് പുറത്തുവിട്ടിരുന്നു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. സിബി മലയിൽ സംവിധാനവും ലോഹിതദാസിന്റെ തിരക്കഥയും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവുമെല്ലാം ഒത്തൊരുമിച്ചപ്പോൾ മലയാള സിനിമയ്ക്ക് അന്ന് ലഭിച്ചത് എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായിരുന്നു. സേതുമാധവൻ, അച്യുതൻ നായർ, കീരിക്കാടൻ ജോസിനെയൊക്കെ മലയാളി പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല.

ക്രിപ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും ദിനേഷ് പണിക്കരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പാർവ്വതി, ജഗതി ശ്രീകുമാർ, ജഗദീഷ്, മുരളി, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, കുണ്ടറ ജോണി, കനകലത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻ രാജിന്റെ ‘കീരിക്കാടൻ ജോസ്’ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിലൊന്നാണ്. ജോൺസൺ മാസ്റ്ററുടെ സംഗീതവും, എസ്. കുമാറിന്റെ ഛായാഗ്രഹണവും, എൽ. ഭൂമിനാഥന്റെ എഡിറ്റിങും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി.

Post navigation

Previous: പോക്കറ്റ് ചോരില്ല, യാത്ര സുഖമം; വമ്പൻ മൈലേജുമായി വിപണി ഭരിക്കുന്ന ടോപ്പ് സിഎൻജി കാറുകൾ
Next: യുഎഇയിൽ ഉച്ചവിശ്രമ നിയമം കർശനം: ഡെലിവറി ജീവനക്കാർക്കായി 12,000 എയർകണ്ടീഷൻഡ് തണലിടങ്ങൾ ഒരുങ്ങി

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu