ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയി’മിലെ ആദ്യ ഗാനം യൂട്യൂബിൽ സൂപ്പർ ഹിറ്റാകുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ “മഴവില്ലായേ” എന്ന പ്രണയഗാനം ഇതിനോടകം 10 മില്യണിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ജേക്സ് ബിജോയ് ഈണം പകർന്ന ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലുടനീളം ലഭിക്കുന്നത്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി അണിയറയിൽ ഒരുങ്ങുന്ന ‘ഐ ആം ഗെയി’ 2026 സെപ്റ്റംബർ 3-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തും. ‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായതാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
#DulquerSalmaan #IAmGame #Mazhavillaye #JakesBejoy #NahasHydath #WayfarerFilms #MalayalamMovieNews #CinemaUpdates
